എക്‌സറേ മെഷീനില്‍ കയറി കൂടിയ യുവതി

ഗ്വാങ്‌ഡോങ് :റെയില്‍വേ സ്‌റ്റേഷനിലെ എക്‌സറേ മെഷീനില്‍ കയറി കൂടിയ യുവതിയുടെ വീഡിയോ പുറത്ത്. ചെനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഡോങ്‌ഗ്വോന്‍ എന്ന പ്രദേശത്തെ സ്‌റ്റേഷനിലാണ് ഈ വിചിത്രമായ
സംഭവം അരങ്ങേറിയത്.

സുരക്ഷാ സംബന്ധമായി യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുവാനായി സ്ഥാപിച്ച എക്‌സറേ മെഷീനിലുള്ളിലാണ് യുവതി കയറിക്കൂടിയത്.ഹാന്‍ഡ് ബാഗ് പരിശോധനയ്ക്ക് വെക്കണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് യുവതി ഈ സാഹസം കാട്ടിയത്. തന്റെ ബാഗ് സ്‌കാനറിനുള്ളില്‍ വെച്ച് പുറത്തെത്തുമ്പോള്‍ സ്‌റ്റേഷനിലെ തിരക്ക് കാരണം നഷ്ടപ്പെടുമോ എന്ന സംശയത്താലാണ് യുവതി ഇപ്രകാരം ചെയ്തത്.

ബാഗിന് പിന്നാലെ യുവതിയും സ്‌കാനറിലേക്ക് ചാടി കിടക്കുകയായിരുന്നു. വളരെ അനായാസമായി യുവതി സ്‌കാനറില്‍ നിന്നും പുറത്തേക്ക് കടക്കുന്നതും വീഡിയോയില്‍ കാണാം.കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സംഭവം നടന്നത്. യുവതിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

വീഡിയോ കാണാം..

A woman climbed into security inspection machine with her handbag, to prevent theft.

LMAO! A woman climbed into security inspection machine with her handbag, to prevent THEFT.Feb 11th, railway station inspectors in Dongguan found a woman climb into the security inspection machine. She explained this is to protect her handbag from theft.

PearVideoさんの投稿 2018年2月13日(火)

LEAVE A REPLY

Please enter your comment!
Please enter your name here