ശക്തമായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് യുവതി; അതിസാഹസികമായി രക്ഷപ്പെടുത്തി സുരക്ഷാസേന- വീഡിയോ

ജിയാങ്ഷി: അതിശക്തമായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോ പ്രചരിക്കുന്നു. ചൈനയിലെ ജിയാങ്ഷി പ്രവിശ്യയിലാണ് സംഭവം. വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകാതിരിക്കാന്‍ മരത്തില്‍ അള്ളിപ്പിടിച്ച് നിന്ന യുവതിയെ സുരക്ഷാ സേന രക്ഷപ്പെടുത്തുന്ന വീഡിയോയാണ് വൈറലായത്. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ജിയാങ്ഷി പ്രവിശ്യയിലെ പ്രമുഖ നദികളിലൊന്നായ മാന്‍ഷ്വിഖിയാവോയിലെ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് പോയ യുവതി അടുത്തുള്ള മരത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു. നദിക്കുകുറുകെയുള്ള പാലത്തില്‍ കൂടി സൈക്കിളില്‍ യാത്രചെയ്യുകയായിരുന്നു യുവതി. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പാലം വെള്ളത്തിനടിയിലാവുകയും യുവതി അപകടത്തില്‍പ്പെടുകയുമായിരുന്നു. ഉടന്‍ തന്നെ സമീപവാസികള്‍ സുരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് സുരക്ഷാസേന നദിയില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തിയത്. നദിയുടെ മധ്യഭാഗത്ത് ഒരു മരത്തില്‍ അള്ളിപ്പിടിച്ചതിനാലാണ് യുവതി രക്ഷപ്പെട്ടതെന്ന് സുരക്ഷാസേന അറിയിച്ചു. അരമണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് യുവതി രക്ഷപ്പെട്ടത്.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here