വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തി; യുവതി ജീവനൊടുക്കി

കൊല്‍ക്കത്ത: കളഞ്ഞ് കിട്ടിയ മൊബൈല്‍ ഫോണില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വീട്ടമ്മയുടെ നഗ്‌ന ചിത്രങ്ങള്‍ മോഷ്ടിച്ച് പ്രചരിപ്പിച്ചു. മനംനൊന്ത വീട്ടമ്മ ജീവനൊടുക്കി.

സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ചണ്ഡിപുരിലാണ് സംഭവം. ശനിയാഴ്ചയാണ് മുപ്പതുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തത്.

മകളെ നൃത്തപഠനക്ലാസില്‍ കൊണ്ടാക്കുന്ന വഴി വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. ഫോണ്‍ ഒരു പത്താംക്ലാസുകാരന്റെ കൈയിലാണ് കിട്ടിയത്. കുട്ടി ഫോണ്‍ തിരികെ എല്‍പ്പിച്ചു.

എന്നാല്‍ അതിലുണ്ടായിരുന്ന നഗ്ന ചിത്രങ്ങള്‍ മോഷ്ടിച്ചു. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി. കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടന്നും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നുമാണ് മരിച്ച സ്ത്രീയുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞു.

യുവതി സംഘത്തിന്റെ ഭീഷണിക്ക് വഴങ്ങാതെ വന്നതോടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്താണ് വീട്ടമ്മ ജീവനൊടുക്കിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നാലു പേരില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here