പെണ്‍കുട്ടി തീര്‍ത്ത പരാക്രമങ്ങള്‍

ഹൈദരാബാദ് :മദ്യപിച്ചെത്തിയ പെണ്‍കുട്ടി നടുറോഡില്‍ അഴിഞ്ഞാടി സംഘര്‍ഷം സൃഷ്ടിച്ചു. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കാമുകനോടൊപ്പം കാറില്‍ സഞ്ചരിക്കവെ ട്രാഫിക് പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയതാണ് പെണ്‍കുട്ടിയെ ചൊടിപ്പിച്ചത്.

പെണ്‍കുട്ടിയുടെ കാമുകനും മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇതു കാരണം പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി. ഇതിനെ തുടര്‍ന്ന് പ്രകോപിതയായ യുവതി ട്രാഫിക് പൊലീസുകാരോട് കയര്‍ക്കുവാന്‍ തുടങ്ങി. നടുറോഡില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയുടെ പരാക്രമങ്ങള്‍.

ഇതിനെ തുടര്‍ന്ന് ജനം തടിച്ച് കൂടി. ആളുകള്‍ ഒച്ചവെയ്ക്കാന്‍ തുടങ്ങിയതോടെ കയ്യില്‍ കിട്ടിയ കല്ലുകളെടുത്ത് പെണ്‍കുട്ടി ജനക്കൂട്ടത്തിന് നേരെ വലിച്ചെറിയാന്‍ ആരംഭിച്ചു. സംഭവത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയേയും കാമുകനേയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

കടപ്പാട് : ANI

LEAVE A REPLY

Please enter your comment!
Please enter your name here