സ്വന്തം ചെറുവിരല്‍ മുറിച്ച് നെക്ലേസ് ആക്കി യുവതി

ലണ്ടന്‍: കാണാന്‍ ക്യൂട്ടായിട്ടുള്ളതും എന്നാല്‍ അല്‍പ്പം വ്യത്യസ്തമായിട്ടുള്ളതുമായ ഒരു നെക്ലേസ് വേണമെന്ന് 30കാരിക്ക് ഒരു ആഗ്രഹം. യുവതി വ്യത്യസ്തമായ ഒരു നെക്ലേസ് തന്നെ ഉണ്ടാക്കി.

സ്വന്തം ചെറുവിരല്‍ മുറിച്ചാണ് ടോര്‍സ് റെയ്‌നോള്‍ഡ് എന്ന യുവതി നെക്ലേസ് ഉണ്ടാക്കിയത്. കേട്ടാല്‍ ഞെട്ടുമെങ്കിലും, സംഭവം ഉണ്ടായിട്ടുള്ളതാണ്. ചെറുവിരലിന്റെ പകുതി മുറിച്ച് കുപ്പിയിലാക്കിയാണ് ടോര്‍സ് നെക്ലേസാക്കിയത്.

നാളുകള്‍ക്ക് മുമ്പാണ് യുവതി ചെറുവിരല്‍ പകുതി മുറിച്ച് കുപ്പിക്കുള്ളില്‍ സൂക്ഷിച്ചത്. കുപ്പിക്കുള്ളില്‍ നിറച്ചിരിക്കുന്ന ലായനിയില്‍ സൂക്ഷിക്കുന്നതിനാല്‍ പെട്ടെന്ന് നശിക്കില്ലെന്ന് ടോര്‍സ് പറയുന്നു.

തന്റെ സുഹൃത്ത് ചെയ്തതിനു ശേഷമാണ് താനും ഇതിനെ കുറിച്ച് ആലോചിച്ചതെന്ന് ടോര്‍സ് പറയുന്നു. വിരല്‍ മുറിക്കാന്‍ തയ്യാറെടുമ്പോള്‍ എങ്ങനെ പകുതി വിരലുമായി ജീവിക്കും എന്ന് ഞാന്‍ ആലോചിച്ചിരുന്നു, എന്നാല്‍, അതിനെകുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും, ഞാന്‍ സന്തോഷവതിയാണെന്നും ടോര്‍സ് പറഞ്ഞു.

അതേസമയം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാമുകനുമായി പിരിഞ്ഞതിന് ശേഷമാണ് യുവതി ഇങ്ങനെ വിചിത്രമായി പെരുമാറുന്നതെന്നാണ് റിപ്പോര്‍ട്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here