4 വയസുകാരനെ യുവതി കാല് കൊണ്ട് വീഴ്ത്തി

ബെയ്ജിങ്: നാല് വയസുകാരനെ ഗര്‍ഭിണിയായ യുവതി കാല് കൊണ്ട് വീഴ്ത്തി. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ പുറത്ത് വന്നതോടെ യുവതിയെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. കുസൃതിക്കാരനായ കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് യുവതി ഇങ്ങനെ ചെയ്തതെന്നാണ് സൂചന.

റസ്റ്റോറന്റില്‍ ഇരിക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും. പെട്ടെന്നാണ് കുസൃതിക്കാരനായ കുട്ടി വാതില്‍ അശ്രദ്ധയോടെ തുറന്നത്. വാതിലിലുണ്ടായിരുന്ന പ്ലാസ്റ്റിക് കര്‍ട്ടന്‍ ഗര്‍ഭിണിയുടെ ശരീരത്തില്‍ തട്ടി. കഴിച്ച് കൊണ്ടിരുന്ന ഭക്ഷണവും യുവതിയുടെ ദേഹത്ത് തെറിച്ചു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ കളിച്ച് കൊണ്ടിരുന്നു.

കുറച്ച് നേരം കഴിഞ്ഞ് റസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക് പോകാനായി വാതിലിന്റെ സമീപം കുട്ടി എത്തിയപ്പോള്‍ യുവതി ഇടങ്കാലുപയോഗിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ കുട്ടിയെ യുവതിയും ഭര്‍ത്താവും തിരിഞ്ഞ് നോക്കിയില്ല. മകന്‍ വീണത് കണ്ട് ഓടിയെത്തിയ അമ്മയാണ് കുട്ടിയെ പിടിച്ചെഴുന്നേല്‍പ്പിച്ചത്.

വീഴ്ചയില്‍ പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ ആരോ തട്ടി വീഴ്ത്തിയതാണെന്ന് കുട്ടി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. റസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതോടെയാണ് സംഭവം പുറത്തായത്.

യുവതിയെ 10 ദിവസം കസ്റ്റഡിയില്‍ എടുക്കാമെന്നും 10,500 രൂപ പിഴ ചുമത്താമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ അവര്‍ ഏഴ് മാസം ഗര്‍ഭിണിയാണ്. ഈ സമയത്ത് അവരെ പൊലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നത് ശരിയല്ല. എനിക്കും കുട്ടികളുണ്ട്. ആ അവസ്ഥ എനിക്കും മനസിലാകുമെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. രണ്ട് ദിവസത്തോളം കുട്ടി ആശുപത്രിയില്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here