യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ യുവതി പ്രസവിച്ചു; 22കാരിക്ക് പറയാനുള്ളത്

അങ്കാര: യൂട്യൂബ് വീഡിയോ കണ്ട് മറ്റാരുടേയും സഹായമില്ലാതെ പ്രസവിച്ചിരിക്കുകയാണ് യുഎസ് എയര്‍ഫോഴ്‌സില്‍ കംപ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റായ യുവതി. ഭാഷപോലും അറിയാത്ത ഒരു സ്ഥലത്ത് ഒറ്റക്കായിപ്പോയപ്പോഴാണ് യുവതി യൂട്യൂബിന്റെ സഹായം തേടിയത്.

കഴിഞ്ഞ മാസം തുര്‍ക്കിയിലെ ഇസ്താംബൂളിലെ ഒരു ഹോട്ടലില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. യുഎസില്‍ നിന്ന് ജര്‍മനിയിലേക്ക് അവധിക്ക് പോവുകയായിരുന്നു ടിയ ഫ്രീമാന്‍. എന്നാല്‍ വിമാനത്തില്‍ വെച്ച് ശാരീരിക അസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ക്ക് ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിവന്നു.

ആദ്യം ഭക്ഷ്യവിഷബാധകാരണമാണ് ഛര്‍ദ്ദിയുണ്ടായത് എന്നാണ് കരുതിയത്. പിന്നീടാണ് പ്രസവ വേദനയാണെന്ന് മനസിലാകുന്നത്. അവിടെ തന്നെ നിന്നാല്‍ വിമാനത്താവളത്തില്‍ പ്രസവിക്കേണ്ടിവരും എന്ന് തോന്നിയ ടിയ വേഗം അടുത്തുള്ള ഹോട്ടലില്‍ ചെന്ന് മുറിയെടുത്തു.

ആര്‍ക്കും ഇംഗ്ലീഷ് പോലും അറിയാത്ത വിദേശ രാജ്യത്താണ് താന്‍ എന്ന തിരിച്ചറിവാണ് ഒറ്റയ്ക്ക് പ്രസവിക്കാനുള്ള ധൈര്യം ടിയക്ക് നല്‍കിയത്. രാജ്യത്തിന്റെ എമര്‍ജന്‍സി നമ്പറോ ഹോസ്പിറ്റല്‍ എവിടെയാണെന്നോ ഇവര്‍ക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് യൂടൂബിലെ വീഡിയോ നോക്കി കുഞ്ഞിനെ പുറത്തെടുത്തു. പൊക്കിള്‍ക്കൊടി മുറിക്കാന്‍ ചൂടുവെള്ളത്തില്‍ തിളപ്പിച്ച ഷൂ ലെയ്‌സാണ് ഉപയോഗിച്ചത്.

ആണ്‍കുട്ടിയെയാണ് ടിയ പ്രസവിച്ചത്. അന്നുരാത്രി ഹോട്ടല്‍മുറിയില്‍ തങ്ങി. പിറ്റേന്നുരാവിലെ ഹോട്ടല്‍ അധികൃതരും എംബസി അധികൃതരും ചേര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കി. ദിവസങ്ങള്‍ക്കുശേഷം ഇരുവരും അമേരിക്കയിലേക്ക് മടങ്ങിയെന്നാണ് വിവരം. അവിശ്വസനീയമായ കഥ ട്വിറ്ററിലൂടെ ടിയ തന്നെയാണ് പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here