ഭര്‍ത്താവിനെയും സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയെ ബലാത്സംഗത്തിനിരയാക്കി

ഗുഡ്ഗാവ്: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചു. ഗുഡ്ഗാവിലെ സെക്ടര്‍ 56ലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവിനും ഭര്‍തൃസഹോദരനുമൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. ഭര്‍ത്താവിന് ഒരു ഫോണ്‍ വന്നതിനെത്തുടര്‍ന്ന് സെക്ടര്‍ 56ലെ ബിസിനിസ് പാര്‍ക്ക് ടവറിന് സമീപം കാര്‍ നിര്‍ത്തി. ഈ സമയം സംഭവസ്ഥലത്തെത്ത് കാറിലെത്തിയ നാലുപേര്‍ യുവതിയെ വാഹനത്തില്‍ നിന്നും വലിച്ചിഴക്കുകയും ഭര്‍ത്താവിനെയും സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പൊലീസിനെ അറിയിച്ചാല്‍ അനന്തര ഫലം രൂക്ഷമായിരിക്കുമെന്ന് പറഞ്ഞ് യുവതിയുടെ ഭര്‍ത്താവിനെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അക്രമികളുടെ കാറിന്റെ നമ്പര്‍ ശ്രദ്ധയില്‍പെട്ട ഭര്‍ത്താവ് പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗുഡ്ഗാവിലെ ജൊഹാല്‍ക്ക ഗ്രാമത്തിലെ വീട്ടില്‍ നിന്ന് നാല് കുറ്റവാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here