സെല്‍ഫി ദുരന്തം; യുവതി 900 അടി താഴ്ചയിലേക്ക് പതിച്ചു

ബൈ: മലമുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ ബാലന്‍സ് നഷ്ടപെട്ട് യുവതി താഴെവീണ് മരിച്ചു. 900 അടി താഴ്ചയിലുള്ള താഴ്‌വാരത്തിലേക്കാണ് യുവതി വീണത്. 35 കാരിയായ ന്യൂഡല്‍ഹി സ്വദേശിനി സരിത ചൗഹാനാണ് ദുരന്തത്തിന് ഇരയായത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മുംബൈ അടുത്തുള്ള മതെരാന്‍ മലനിരകളിലെത്തിയതാണ് ദമ്പതികള്‍. കാഴ്ച കാണാനെത്തി ചൊവ്വാഴ്ച വൈകീട്ട് 6.30ാടെ സെല്‍ഫി എടുക്കേ കാല്‍ വഴുതി വീഴുകയായിരുന്നു.

ശക്തമായ കാറ്റില്‍ ബാലന്‍സ് പോയാണ് താഴേക്ക് പതിച്ചതെന്ന് ഭര്‍ത്താവ് മൊഴി നല്‍കി. സംഭവ സമയത്ത് ഭര്‍ത്താവ് രാം മോഹന്‍ ചൗഹാനും കുട്ടികളും ഒപ്പമുണ്ടായിരുന്നു. പോലീസ് ആദിവാസി സംഘത്തിന്റെയും നാട്ടുകാരുടേയും സഹായത്തോടെ നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് ഈ മലനിരകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here