കൊച്ചി: കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച രംഗമാണെന്ന് സംവിധായകന് വ്യക്തമാക്കിയിരുന്നു.
ഇതോടെ സംഭവത്തില്‍ സംവിധായകനെ വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തുകയുണ്ടായി. വിവിയന്‍ രാധാകൃഷ്ണന്റെ വീമ്പ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.
സിനിമയ്ക്ക് മുന്‍പ് അതില്‍ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്ക്കെതിരെയുള്ള സമരമെന്ന നിലയ്ക്കുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് വിവിയന്‍ വ്യക്തമാക്കി.
ഇപ്പോഴിതാ അമ്മൂമ്മ കിണറ്റില്‍ വീണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടു എന്ന തരത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ആദ്യം പുറത്ത് വിട്ട വീഡിയോ പ്രചരിച്ചത്.