ഐസ്‌ക്രീമില്‍ എലിവാല്‍ കണ്ട് അമ്പരന്ന് യുവതി

ജിയാങ്‌സു: എലിവാല്‍ കുടുങ്ങിയ ഐസ്‌ക്രീം നുണഞ്ഞ് യുവതി. ചൈനയിലെ ജിയാങ്‌സുവിലെ ഹുയാന്‍ നഗരത്തിലാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം യുവതി ഐസ്‌ക്രീമിന് ഓര്‍ഡര്‍ ചെയ്തു. ഐസ്‌ക്രീം ബാര്‍ രുചിയോടെ നുണഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു.

പെട്ടെന്ന് എന്തോ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്നത് പോലെ യാങ് എന്ന യുവതിയ്ക്ക് തോന്നി. പുഴുവാണെന്നാണ് പെട്ടെന്ന് യാങിന് തോന്നിയത്. സുഹൃത്തിനെ ഐസ്‌ക്രീം കാണിച്ചു. സുഹൃത്താണ് അത് എലിവാലാണെന്ന് തിരിച്ചറിഞ്ഞത്.

എലിവാല്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഐസ്‌ക്രീമിന്റെ വീഡിയോ എടുത്തു ഇവര്‍. തുടര്‍ന്ന് കടയുടമയോട് ഇവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍ പകരം മറ്റൊരു ഐസ്‌ക്രീം നല്‍കാമെന്നാണ് കടയുടമ പറഞ്ഞത്. യുവതി വഴങ്ങിയില്ല.

തനിക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന് യാങ് പറഞ്ഞു. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ പതിനായിരം രൂപയോളമേ നഷ്ടപരിഹാരമായി നല്‍കുകയുള്ളുവെന്നാണ്‌ അധികൃതര്‍ വ്യക്തമാക്കുന്നത്. ഒടുവില്‍ യുവതി ഇത് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here