പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം: യുവതി ഓട്ടോ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തു

ഗുര്‍ഗാവ്: പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വീട്ടമ്മ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വീട്ടമ്മയേയും ഭര്‍ത്താവിനേയും പോലീസ് അറസ്റ്റ് ചെയ്തു. 34 കാരിയായ സപ്‌നയും ഭര്‍ത്താവ് ഫുറെയുമാണ് അറസ്റ്റിലായത്. ബുധനാഴ്ച 10 മണിയോടെ ഭവാനി എന്‍ക്ലേവില്‍ വച്ചായിരുന്നു സംഭവം. ചില പ്രദേശവാസികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഓട്ടോ ഡ്രൈവറായ സുനില്‍ വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തു. ഇതുകണ്ട സപ്ന റോഡ് സൈഡില്‍ നിന്നും ഓട്ടോ മാറ്റണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആ പാതയുടെ മറ്റൊരു അരികിലേക്ക് ഓട്ടോറിക്ഷ മാറ്റിയിടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ വാക്കുതര്‍ക്കമുണ്ടായി.

ക്ഷുഭിതയായ സപ്‌ന ഒരു കൈത്തോക്ക് എടുത്ത് നെറ്റില്‍ വച്ചു. തുടര്‍ന്ന് മാറുവാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ഡ്രൈവറുടെ ചെവിക്ക് വെടിയേറ്റു. സംഭവസമയത്ത് ഇവരുടെ ഭര്‍ത്താവ് ഫൂറെയും മര്‍ദ്ദിച്ചുവെന്ന് സുനില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here