യുവതി തൂങ്ങിമരിച്ചു

തൃക്കരിപ്പൂര്‍: രണ്ടിലധികം തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഒടുവില്‍ തൂങ്ങി മരിച്ചു. തൃക്കരിപ്പുര്‍ എടാട്ടുമ്മല്ലിലെ ലക്ഷ്മണന്‍-ശ്യാമള ദമ്പതികളുടെ മകള്‍ കെ വി ശ്യാമ(30) യാണ് തൂങ്ങി മരിച്ചത്. ഒരു തവണ കൈഞരമ്പ് മുറിച്ചു, രണ്ടാം തവണ പാലത്തിന് മുകളില്‍ നിന്നും പുഴയില്‍ ചാടി, ഒടുവില്‍ ഭര്‍തൃമതിയായ ശ്യാമ തൂങ്ങിമരിക്കുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പായിരുന്നു തൃക്കരിപ്പൂര്‍ തട്ടാര്‍ക്കാടവ് പാലത്തിന് മുകളില്‍ നിന്ന് ശ്യാമ താഴേയ്ക്ക് ചാടിയത്. അന്ന് നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷിച്ചിരുന്നു. ഇതിന് മുമ്പ് ഒരു തവണ ശ്യാമ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് യുവതിയെ വീട്ടിലെ ബാത്ത്‌റൂമിന്റെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here