ഐ ഷേഡ് കാരണം സൗജന്യകോഫി

ദുബായ് : ഒരു ബജറ്റ് എയര്‍ലൈനിലാണ് നിങ്ങളുടെ യാത്രയെങ്കില്‍ കഴിക്കാനും കുടിക്കാനുമുള്ളതിനെല്ലാം നിങ്ങള്‍തന്നെ പണം മുടക്കേണ്ടിവരും. ഭക്ഷണം വേണമെങ്കില്‍ അത് മുന്‍കൂര്‍ വ്യക്തമാക്കുകയും വേണം.

എന്നാല്‍ ഒരു ഐ ക്യാപ് ധരിച്ചതിന്റെ പേരില്‍ വിമാനത്തില്‍ വിലയേറിയ കോഫിയും ചോക്ലേറ്റുകളും സൗജന്യമായി ലഭിക്കാനുള്ള ഭാഗ്യമുണ്ടായിരിക്കുകയാണ് ഷൈമ റാഫത് എന്ന ഈജിപ്ഷ്യന്‍ യുവതിക്ക്.

ഷൈമ ബിസിനസ് സംബന്ധമായ യാത്രയ്ക്കായി കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദുബായില്‍ നിന്ന് ഫ്‌ളൈ ദുബായ് വിമാനത്തില്‍ പുറപ്പെട്ടു. വിമാനം പറന്നുയര്‍ന്നതോടെ യുവതി പതിവുപോലെ ഐ ക്യാപ് എടുത്തുവെച്ചു.

ഷോള്‍ കൊണ്ട് തലമൂടുകയും കഴുത്തിനായുള്ള പ്രത്യേക തലയിണ വെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കണ്ണടച്ച് വിശ്രമിക്കുകയായിരുന്നു. പാതിദൂരം പിന്നിട്ടിട്ടുണ്ടാകും. ഒരു വിമാന ജീവനക്കാരി തന്നെ വിളിച്ചുണര്‍ത്തി.

തുടര്‍ന്ന് കോഫി കൈമാറി. താന്‍ കോഫി ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് ഷൈമ വ്യക്തമാക്കി. എന്നാല്‍, ഐ മാസ്‌ക് എടുത്തുനോക്കൂവെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. ഷൈമ ഐ മാസ്‌ക് എടുത്ത് നോക്കി.

‘വെയ്ക്ക് അപ് മീ അപ് ഫോര്‍ കോഫി’ എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. കോഫി സമയത്ത് വിളിച്ച് എഴുന്നേല്‍പ്പിക്കൂ എന്നാണതിലുള്ളതെന്ന് അപ്പോഴാണ് ഷൈമ ഓര്‍ത്തത്. എന്നിട്ടും തനിക്ക് കോഫി വേണ്ടെന്ന നിലപാടിലായിരുന്നു ഷൈമ.

എന്നാല്‍ അത്തരമൊരു ഐ ക്യാപ്പ് വെച്ചതില്‍ തങ്ങളുടെ സമ്മാനമാണിതെന്നായിരുന്നു ജീവനക്കാരുടെ മറുപടി. അപ്പോഴാണ് ഷൈമ ശരിക്കും അമ്പരന്നുപോയത്.

കോഫിക്ക് പുറമെ ചോക്ലേറ്റുകളും ജീവനക്കാര്‍ യുവതിക്ക് കൈമാറി. തന്റെ ഈ വിമാന യാത്രാനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു യുവതി.

A great customer experience: For the love of coffee 😍😍For a long time I had this idea about Fly dubai of being just…

Shaimaa Raafatさんの投稿 2018年2月13日(火)

See how Alex, one of our awesome Cabin Crew members, surprised Shaimaa with a mug of coffee and made her day!☕Cool eye shades, Shaimaa!😎

flydubaiさんの投稿 2018年2月17日(土)

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here