വെള്ളത്തിന് പകരം ആസിഡ്; സ്ത്രീ മരിച്ചു

മുസാഫര്‍പൂര്‍ : വെള്ളത്തിന് പകരം ആസിഡ് നല്‍കിയതിനെ തുടര്‍ന്ന് 60 കാരി ആശുപത്രിയില്‍ കൊല്ലപ്പെട്ടു. ബിഹാറിലെ മുസാഫര്‍പൂരിലാണ് നടുക്കുന്ന സംഭവം. കണ്ണിന്റെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്യാമളാദേവിയെന്ന രോഗിക്കാണ് ജീവന്‍ നഷ്ടമായത്.

ആശുപത്രി ജീവനക്കാരാണ് 60 കാരിക്ക് വെള്ളത്തിന് പകരം ആസിഡ് നല്‍കിയത്. ഗുളിക കളിക്കാന്‍ വെള്ളമാവശ്യപ്പെട്ടപ്പോള്‍ അബദ്ധവശാല്‍ ആസിഡ് കുപ്പി നല്‍കുകയായിരുന്നു. നേത്രശസ്ത്രക്രിയയ്ക്ക് വിധേയയായ ശ്യാമളാദേവിക്ക് കഴിക്കാന്‍ ഗുളിക നല്‍കി.

എന്നാല്‍ അത് വിഴുങ്ങാന്‍ 60 കാരി വെള്ളമാവശ്യപ്പെട്ടു, ഈ സമയം ചുമതലയിലുണ്ടായിരുന്നയാള്‍ വെള്ളമാണെന്ന് കരുതി ആസിഡ് ബോട്ടിലാണ് നല്‍കിയത്. അത് കുടിച്ചതും ശ്യാമളാദേവിക്ക് കടുത്ത ശര്‍ദ്ദിലുണ്ടായി. ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീര്യമേറിയ ആസിഡ് അകത്തുചെന്നത് മൂലം ആന്തരാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അതേസമയം രോഗിയുടെ മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ലെന്നും ആസിഡ് കുപ്പി കൈമാറിയയാളിനെതിരെ കേസെടുത്തതായും ബ്രഹ്മപുര പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here