26 കാരിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത്

ഒറിഗോണ്‍: കണ്ണില്‍ ഉണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 26 കാരിയുടെ കണ്ണില്‍ നിന്ന് ഡോക്ടമാര്‍ പുറത്തെടുത്തത് 14 വിരകളെ. ഒറിഗോണ്‍ സ്വദേശിനിയുടെ കണ്ണില്‍ നിന്നാണ് തെലസിയാ ഗുലോസ എന്ന പാരാസൈറ്റ് ഇനത്തില്‍പ്പെട്ട വിരയെ കണ്ടെടുത്തത്.

വടക്കേ അമേരിക്കയിലും കാനഡയിലും പശുക്കളില്‍ കാണപ്പെടുന്ന വിരയാണ് ഇത്. യുവതിയുടെ കണ്‍പോളയ്ക്ക് കീഴില്‍ നിന്നായിരുന്നു വിരകളില്‍ മിക്കതിനെയും
നീക്കം ചെയ്തത്.

ഇവയ്ക്ക് ഓരോന്നിനും 13 മില്ലിമീറ്റര്‍ നീളമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് അപകടകാരിയല്ലെങ്കിലും ഇവ കണ്ണിലൂടെ നീങ്ങുക വഴി കോര്‍ണിയയില്‍ പരിക്കേറ്റാല്‍ കണ്ണിന്റെ കാഴ്ച തന്നെ നഷ്ടമാകാന്‍ സാധ്യതയുണ്ട്.

ആറ് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് യുവതിയുടെ കണ്ണില്‍ നിന്നും വിരകളെ നീക്കം ചെയ്തത്. ഇടതുകണ്ണിലുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്നാണ് യുവതി ആദ്യം ആശുപത്രിയിലെത്തുന്നത്.

അന്ന് ആദ്യത്തെ വിരയെ പുറത്തെടുത്തു. എന്നാല്‍ അസ്വസ്ഥതകള്‍ മാറാത്തതിനെ തുടര്‍ന്ന് ഇരുപത് ദിവസത്തെ വ്യത്യാസത്തില്‍ വീണ്ടും ആശുപത്രിയിലെത്തിയ ഇവരുടെ കണ്ണില്‍ നിന്ന് 13 വിരകളെയാണ് പിന്നീട് പുറത്തെടുത്തത്.

ആദ്യമായാണ് മനുഷ്യനില്‍ ഈ വിരയെ കണ്ടെത്തുന്നതെന്നാണ് അധികൃതരുടെ വാദം. 

LEAVE A REPLY

Please enter your comment!
Please enter your name here