കൈക്കുഞ്ഞുമായി യുവതി ഒഴുക്കില്‍പ്പെട്ടു

ബെയ്ജിങ്: മഴ ശക്തമായതോടെ വെള്ളംപൊങ്ങി. വെള്ളത്തിലൂടെ കൈക്കുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി മുങ്ങിത്താണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ചൈനയിലെ ഷിയാമെനിലാണ് സംഭവം. വെള്ളത്തിന് ശക്തമായ ഒഴുക്കുണ്ടായിരുന്നുവെങ്കിലും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു യുവതി. സമീപത്തായി ഒരു കാര്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കിടക്കുന്നുണ്ട്.

കൈക്കുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു യുവതി. വെള്ളത്തിന് ശക്തമായ ഒഴുക്കുണ്ടായിരുന്നു. കൈയിലിരുന്ന കുട താഴെ വീണതോടെ കുഞ്ഞുമായി യുവതി വെള്ളത്തില്‍ മുങ്ങിത്താണു.

ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന ചിലര്‍ അവിടേക്ക് നീന്തിയെത്തി യുവതിയെയും കുഞ്ഞിനെയും രക്ഷിക്കുകയായിരുന്നു. ഒരു ചൈനീസ് മാധ്യമമാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

അമ്മയ്ക്കും കുഞ്ഞിനും പരിക്കൊന്നും പറ്റിയിട്ടില്ല. അതേസമയം പ്രദേശത്ത് കനത്ത മഴകാരണം കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here