മക്കളെ തടാകത്തിലെറിഞ്ഞ് യുവതി ജീവനൊടുക്കി

ബംഗളുരു: രണ്ട് മക്കളെ തടാകത്തിലെറിഞ്ഞ് 26കാരി ജീവനൊടുക്കി. സുജാത (26), മക്കളായ നകുല്‍(6, വിശാല്‍ (4) എന്നിവരാണ് മരിച്ചത്. ബംഗളുരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് അഞ്ജന മൂര്‍ത്തിയുമൊത്ത് കഴിഞ്ഞ എട്ട് വര്‍ഷമായി സുജാത താവരെക്കരെയിലെ വാടക വീട്ടിലായിരുന്നു താമസം.

ആശുപത്രിയില്‍ പോകാനുണ്ടെന്ന് പറഞ്ഞ് സുജാത മക്കളെയും കൂട്ടി വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നു. ആശുപത്രിയ്ക്ക് മുമ്പില്‍ കൊണ്ടുചെന്നാക്കാമെന്ന് അഞ്ജന മൂര്‍ത്തി പറഞ്ഞെങ്കിലും സുജാത നിരസിച്ചു. എന്നാല്‍ സുജാത മക്കളെയും കൊണ്ട് തിരിച്ച് വന്നില്ല. മൂര്‍ത്തി സുജാതയുടെ കെല്‍ക്കെരെയിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല.

ഇതിനിടയില്‍ പ്രദേശവാസികളാണ് മൂന്ന് മൃതദേഹങ്ങള്‍ തടാകത്തില്‍ ഒഴുകി നടക്കുന്നത് കണ്ടത്. മൃതദേഹം സുജാതയുടെതും മക്കളുടെതുമാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. മകളുടെ മരണത്തില്‍ ഭര്‍ത്താവ് മൂര്‍ത്തിയെ സംശയമില്ലെന്നും അയാള്‍ മകളെ നന്നായി നോക്കിയിരുന്നുവെന്നും സുജാതയുടെ രക്ഷിതാക്കള്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here