കാറപകടം; 23കാരിയുടെ ജീവിതം മാറിമറിഞ്ഞു

മോസ്‌കോ: ആര് കണ്ടാലും ഒന്ന് നോക്കി പോകുന്ന സുന്ദരിയായിരുന്നു ഇരുപത്തിമൂന്നുകാരിയായ മരിയ ലെബഡേവ. എന്നാല്‍ റഷ്യക്കാരിയായ മരിയയുടെ ഇപ്പോഴത്തെ മാറ്റം ആര്‍ക്കും വിശ്വസിക്കാനാവില്ല.

കണ്ണിന് കാഴ്ച പോയി, ബുദ്ധിക്കുറവ് സംഭവിച്ചു, പെണ്‍കുട്ടിയുടെ മികച്ച ഭാവി ഇല്ലാതായി. ചെറിയ ഒരു സൗന്ദര്യപ്പിണക്കമാണ് എല്ലാത്തിനും കാരണമായത്. 2016 ആഗസ്ത് 20നാണ് സംഭവം.

കാര്‍ റൈഡിന് പോകാന്‍ മരിയ അരമണിക്കൂര്‍ താമസിച്ചതിന്റെ പേരില്‍ കാമുകന്‍ നന്നായി ദേഷ്യപ്പെട്ടു. കാറിനുള്ളില്‍ നിന്ന് മരിയയെ ഇയാള്‍ വഴക്ക് പറയാന്‍ തുടങ്ങി. പെട്ടെന്നാണ് നാവോസ്ബ്രിക്കില്‍ വെച്ച് ഇവരുടെ ബിഎംഡബ്ല്യു കാര്‍ എസ് യു വി യുമായി ഇടിച്ചത്.

എയര്‍ ബാഗുണ്ടായിരുന്നതിനാല്‍ കാമുകന്‍ ആന്‍ഡ്രെയും സുഹൃത്തും രക്ഷപ്പെട്ടു. എന്നാല്‍ മരിയയ്ക്ക് സാരമായി പരിക്കേറ്റു. തലച്ചോറിന് ക്ഷതമേറ്റ മരിയ പത്ത് ദിവസത്തോളം കോമയിലായിരുന്നു.

ആദ്യമൊക്കെ ആശുപത്രിയില്‍ മരിയയെ കാണാനെത്തിയിരുന്ന ആന്‍ഡ്രെ പിന്നീട് വരാതെയായി. മരിയയുടെ മാതാപിതാക്കള്‍ വലിയ ചികിത്സാച്ചെലവിനെ കുറിച്ച് സംസാരിച്ചതിന് ശേഷമാണ് ആന്‍ഡ്രെ വരാതായതെന്ന് മരിയ പറയുന്നു.

താന്‍ മാത്രമാണോ അപകടമുണ്ടായതിന് കുറ്റക്കാരനെന്ന് ആന്‍ഡ്രെ മരിയയോട് ചോദിക്കുകയും ചെയ്തു. പറ്റിയ തെറ്റോര്‍ത്ത് ഒന്ന് പശ്ചാത്തപിക്കുവാനോ മാപ്പ് പറയാനോ ആന്‍ഡ്രെ തുനിഞ്ഞില്ലെന്നും മരിയ പറഞ്ഞു.

അപകടശേഷം സുഹൃത്തുക്കള്‍ക്ക് പോലും തിരിച്ചറിയാനാകാത്ത വിധം മരിയ മാറി. ഒരു വക്കീല്‍ ആകണമെന്ന മോഹത്തോടെ പഠനം നടത്തിയിരുന്ന കാലത്താണ് അപകടം മരിയയെ തേടി എത്തിയത്.

ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് മുന്‍പുള്ള ഒരു കാര്യങ്ങളും മരിയയയുടെ ഓര്‍മ്മകളില്‍ ഇല്ല. എന്നാല്‍ വിധിയോട് തോറ്റ് കൊടുക്കാന്‍ ഈ പെണ്‍കുട്ടിക്ക് മനസില്ല. വലിയൊരു ചികിത്സയ്ക്ക് വിധേയയാകാന്‍ പോവുകയാണ് മരിയ.

ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. അന്ധന്മാരുടെ മ്യൂസിക് തെറാപ്പിയില്‍ മരിയ പാട്ട് പാടുന്നുണ്ട് ഇപ്പോള്‍. ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആവുകയെന്നതാണ് മരിയയുടെ ഇപ്പോഴത്തെ ആഗ്രഹം.

LEAVE A REPLY

Please enter your comment!
Please enter your name here