സദ്യയില്‍ വിഷം കലര്‍ത്തി; 5 മരണം

മുംബൈ : നിറത്തിന്റെ പേരില്‍ പരിഹാസത്തിനിരയായതില്‍ മനംനൊന്ത് യുവതി സദ്യയില്‍ വിഷം കലര്‍ത്തി. ഈ ഭക്ഷണം കഴിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 120 പേര്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് നടുക്കുന്ന സംഭവം. മരണപ്പെട്ടവരില്‍ 4 കുട്ടികളും ഉള്‍പ്പെടും.

അടുത്ത ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിലെ സദ്യയിലാണ് 28 കാരി വിഷം കലര്‍ത്തിയത്. കഴിച്ചവര്‍ക്ക് ഛര്‍ദിയും വയറുവേദനയു അനുഭവപ്പെടുകയായിരുന്നു. ഇതില്‍ 4 കുട്ടികള്‍ക്ക് പുറമെ ഒരു 54 കാരനും മരണപ്പെട്ടു. തുടര്‍ന്ന് ഭക്ഷണം പരിശോധിച്ചപ്പോഴാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്.

തിരച്ചിലില്‍ കീടനാശിനിയുട അവശിഷ്ടങ്ങള്‍ വീടിന് സമീപത്തുനിന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവതി പിടിയിലായി. നിറത്തിന്റെയും പാചകത്തിന്റെയും പേരില്‍ യുവതിയെ ബന്ധുക്കള്‍ പരിഹസിക്കാറുണ്ടായിരുന്നു. ഇതിലുള്ള പ്രതികാരമായാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here