സൗദി പെണ്‍കുട്ടിയുടെ പ്രത്യാക്രമണം

റിയാദ് :പൊതുസ്ഥലത്ത് വെച്ച് തനിക്ക് നേരെ ആക്രോശവുമായി വന്ന ജനക്കൂട്ടത്തിന് നേരെ ഒരു പെണ്‍കുട്ടി നടത്തുന്ന പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. സൗദിയിലെ റിയാദിലുള്ള ആലിയ സട്രീറ്റില്‍ വെച്ചുള്ള ഒരു പാര്‍ക്കില്‍ വെച്ചാണ് ഈ സംഭവം അരങ്ങേറുന്നത്.

ജനക്കൂട്ടം ഒന്നടങ്കം ഒരു പെണ്‍കുട്ടിയെ അസഭ്യം പറയുകയും ആക്രോശിക്കുകയും ചെയ്തപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ പ്രതിഷേധം. ചുറ്റും കൂടി നിന്ന ജനക്കൂട്ടത്തിന് നേരെ കയ്യിലിരുന്ന വടിയെടുത്ത് പെണ്‍കുട്ടി തിരിച്ചടിക്കാന്‍ തുടങ്ങി.

ഇതോട് കൂടി ജനക്കൂട്ടം പരക്കം പായാന്‍ തുടങ്ങി. എപ്പോഴാണ് ഈ സംഭവം അരങ്ങേറിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തൊട്ടാണ് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

എന്നാല്‍ എന്തുകൊണ്ടാണ് ജനക്കൂട്ടം പെണ്‍കുട്ടിക്കെതിരെ ആക്രോശവുമായി ഇറങ്ങിയതെന്ന് വ്യക്തമല്ല. എന്നാല്‍ വിഷയത്തില്‍ നിരവധി അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. പെണ്‍കുട്ടി തലമുടി മറച്ചിരുന്നില്ല ,ഇത് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

എന്നാല്‍ പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളിലടക്കം ഏറെ പ്രശസ്തയായ ഒരു വ്യക്തിത്വമാണ്, അതുകൊണ്ട് തന്നെ ഒരു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വിമുഖത കാട്ടിയതിനാലാണ് ജനക്കൂട്ടം അക്രമാസക്തരായതെന്നും വേറൊരു വിഭാഗം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here