വഞ്ചിച്ച കാമുകന് എട്ടിന്റെ പണികൊടുത്ത് കാമുകി

വാഷിങ്ടണ്‍: കാമുകിമാരെ ഇട്ടിട്ട് പോകുന്ന കാമുകന്മാര്‍ അല്‍പ്പം കരുതിയിരിക്കുക. തിരിച്ച് കിട്ടാന്‍ പോകുന്ന പണി ചിലപ്പോള്‍ വളരെ വലുതായിരിക്കും. പ്രണയിച്ച് വഞ്ചിച്ച കാമുകന് കാമുകി കൊടുത്ത എട്ടിന്റെ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കാമുകന്റെ കോടികള്‍ വിലയുള്ള ആഡംബര കാര്‍ കത്തിച്ചാണ് യുവതി പ്രതികാരം ചെയ്തത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. കല്ലുകൊണ്ട് കാറിന്റെ ചില്ലുപൊട്ടിക്കാനും കാമുകി ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്‍ ബുള്ളറ്റ് പ്രൂഫായതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു.

തുടര്‍ന്നാണ് അരിശം കയറിയ യുവതി കാറിന് തീയിട്ടത്. ആരോ വിവരമറിയിച്ചത് അനുസരിച്ച് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും കാര്‍ അപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു. അതേസമയം ഇതെവിടെ നടന്നതാണെന്നോ യുവതി ആരാണെന്നോ വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here