മൂന്ന് ലക്ഷത്തിന്റെ കല്ല് മോഷ്ടിച്ച വൃദ്ധ

ടൊറന്റോ :മൂന്ന് ലക്ഷത്തിന്റെ കല്ല് മോഷ്ടിച്ച വൃദ്ധയെ തിരഞ്ഞ് പൊലീസ്. കാനഡയിലെ ടൊറന്റോയിലുള്ള ഗാര്‍ഡിനര്‍ മ്യുസിയത്തില്‍ നടന്ന ഒരു എക്‌സിബിഷന് ഇടയിലാണ് വൃദ്ധ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള കല്ല് മോഷ്ടിച്ചത്. ജപ്പാനിലെ പ്രമുഖ കലാകാരനായ യോക്കോ ഓനോവിന്റെ കലാ വിരുതുകളുടെ പ്രദര്‍ശനമാണ് ഗാര്‍ഡിനര്‍ മ്യൂസിയത്തില്‍ അരങ്ങേറിയത്.

ഇതിനിടയിലാണ് ഈ വൃദ്ധ കല്ലുമായി കടന്നു കളഞ്ഞത്. ടൊറന്റോ പൊലീസ് ഉടന്‍ തന്നെ മ്യൂസിയത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വൃദ്ധയുടെ ചിത്രങ്ങള്‍ ശേഖരിച്ചു. ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സമൂഹ മാധ്യമത്തില്‍ വൃദ്ധയെ കണ്ടു പിടിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ഒരു പോസ്റ്റുമിട്ടു. ആരെങ്കിലും വൃദ്ധയെ തിരിച്ചറിഞ്ഞ് തങ്ങളെ സഹായിക്കുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ.

മാര്‍ച്ച് 12 ാം തീയ്യതി 5000 ഡോളര്‍ (3,24,572.50 ഇന്ത്യന്‍ രൂപ) വിലയുള്ള കല്ലും മോഷ്ടിച്ച് ഗാര്‍ഡിനര്‍ മ്യൂസിയത്തില്‍ നിന്നും ഈ വൃദ്ധ കടന്നു കളഞ്ഞുവെന്നായിരുന്നു പൊലീസിന്റെ ട്വീറ്റ്. ഈ വൃദ്ധയെ എവിടെയെങ്കിലും വെച്ച് കണ്ടെത്തിയാല്‍ പൊലീസുമായി ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്പറും ട്വീറ്റില്‍ നല്‍കിയിരുന്നു.

എന്നാല്‍ പൊലീസിന്റെ ഈ ട്വീറ്റ് ജനങ്ങള്‍ ഏറ്റെടുത്തത് പക്ഷെ മറ്റൊരു ലെവലിലാണ്. നദീ തടത്തില്‍ നിന്നും ലഭിക്കുന്ന തരത്തിലുള്ള ഒരു മൃദലത നിറഞ്ഞ കല്ല് ആണ് പൊലീസ് നല്‍കിയ ചിത്രത്തിലുള്ളത്. ഇതിന്റെ മുകളില്‍ ‘ലവ് യുവര്‍സെല്‍ഫ്‘ എന്ന് കലാകരന്‍ കറുപ്പ് നിറത്തില്‍ എഴുതി വെച്ചിട്ടുണ്ടെന്നല്ലാതെ മറ്റ് പ്രത്യേകതകളൊന്നുമില്ല.

എന്തിനാണ് ഈ കല്ലിന് ഇത്രയും വിലയിട്ടത് എന്നാണ് പലരുടെയും ചോദ്യം. അ വൃദ്ധയെ വെറുതെ വിടു അവര്‍ സമൂഹത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്തു എന്നായിരുന്നു ഒരു വിരുതന്റെ കമന്റ്. ഇത്തരത്തി്ല്‍ നിരവധി രസികന്‍ കമന്റുകളാണ് പൊലീസുകാരുടെ പോസ്റ്റിന് താഴെ വന്ന് നിറഞ്ഞത്.

https://twitter.com/Winterishere974/status/982701749340340230

LEAVE A REPLY

Please enter your comment!
Please enter your name here