പെണ്‍കുട്ടിക്ക് ക്രൂരപീഡനം

മൊറാദാബാദ് :കൈകള്‍ രണ്ടും കൂട്ടി കെട്ടിയതിന് ശേഷം, വളര്‍ത്തു മൃഗങ്ങള്‍ക്ക് സമാനമായി പെണ്‍കുട്ടിയെ തെരുവില്‍ കൂടി നടത്തിച്ച സ്ത്രീക്കെതിരെ പ്രതിഷേധം ശക്തം.

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ചൊവാഴ്ച പട്ടാപ്പകല്‍ അത്യന്തം മനുഷ്യത്വ വിരുദ്ധമായ ഈ സംഭവം അരങ്ങേറിയത്. ഒരു കയര്‍ കൊണ്ട് കൈകള്‍ രണ്ടും കൂട്ടി കെട്ടിയതിന് ശേഷമാണ് പെണ്‍കുട്ടിയെ തെരുവില്‍ കൂടി നടത്തിച്ചത്.സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് മദ്ധ്യവയസ്‌കയായ ഈ സ്ത്രീക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

പെണ്‍കുട്ടി കരഞ്ഞ് ഒച്ച വെച്ച് പ്രതിഷേധിക്കുന്നുണ്ടെങ്കിലും യുവതി ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറാകുന്നില്ല. പ്രദേശ വാസികളും പൊലീസുകാരും നോക്കി നില്‍ക്കെയാണ് മദ്ധ്യവയസ്‌കയുടെ ഈ പ്രവൃത്തി.

പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരിയാണ് ഈ മദ്ധ്യവയസ്‌ക. സംഭവത്തില്‍ ഈ സ്ത്രീയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതെ കാഴ്ച്ചക്കാരായി നിന്ന പൊലീസുകാര്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്.

പെണ്‍കുട്ടിക്ക് അടുത്തിടെയായി പ്രേതബാധ ഉണ്ടായിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നുമാണ് സ്ത്രീ പൊലീസിനോടും പ്രദേശ വാസികളോടും പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here