ബാല്‍ക്കണിയില്‍ അഭ്യാസ പ്രകടനം

ഫ്‌ളോറിഡ :മയക്കു മരുന്നിന്റെ ലഹരിയില്‍ അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ വെച്ച് അഭ്യാസ പ്രകടനങ്ങള്‍ നടത്താന്‍ ശ്രമിച്ച യുവതിയെ അത്ഭുദതകരമായി രക്ഷിച്ചു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ഒരു യുവതി മയക്കു മരുന്ന് ഉപയോഗിച്ചതിന് ശേഷം പ്രദേശ വാസികളെ ഏറെ നേരം പരിഭ്രാന്തിയിലാഴ്ത്തിയത്.

ചൈനീസ് നിര്‍മ്മിതമായ ഫ്‌ളെക്ക എന്ന തരം ലഹരി പദാര്‍ത്ഥമാണ് യുവതി ഉപയോഗിച്ചത്. ഇതിന് ശേഷം വീട്ടിലെ ബാല്‍ക്കണിയില്‍ വെച്ച് യുവതി വിവിധ വ്യായാമ മുറകള്‍ ചെയ്യുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതിയെ ഈ ശ്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാനായി അപ്പാര്‍ട്ട്‌മെന്റിന് താഴെ നിന്ന് പ്രദേശ വാസികള്‍ ആവുന്നതും ശ്രമിച്ചു.

എന്നാല്‍ ലഹരിക്ക് അടിമയായിരുന്ന യുവതി ഇതൊന്നും ചെവി കൊണ്ടില്ല. അവസാനം മെഡിക്കല്‍ സംഘമെത്തിയാണ് യുവതിയെ രക്ഷിച്ചത്. മയക്കു മരുന്നിന്റെ ആസക്തി കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കിയതിന് ശേഷം യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

LEAVE A REPLY

Please enter your comment!
Please enter your name here