ട്രാഫിക് പൊലീസുകാരനോട് കയര്‍ത്ത് യുവതി

ഹൈദരാബാദ് :ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറോടിച്ചതിന് വാഹനം തടഞ്ഞു നിര്‍ത്തിയ ട്രാഫിക് പൊലീസുകാരന് നേരെ കയര്‍ക്കുന്ന യുവതിയുടെ വീഡിയോ വൈറലാവുന്നു. ഹൈദരാബാദിലെ മാലക്‌പേട്ടില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ സംഭവം അരങ്ങേറിയത്.

യുവതി ഹെല്‍മറ്റില്ലാതെ വണ്ടി ഓടിച്ച് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പൊലീസുകാരന്‍ വാഹനം തടഞ്ഞു നിര്‍ത്തി. സ്‌കൂട്ടറിന് പുറകില്‍ ഒരു പുരുഷനുമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ രണ്ട് പേരും പൊലീസുകാരനോട് വഴക്കിടാന്‍ തുടങ്ങി. ഇടയ്ക്ക് പൊലീസുകാരനെ പിടിച്ച് തള്ളാനും യുവതി ശ്രമിക്കുന്നതായി വീഡിയോവില്‍ കാണാം.

ഇതിനിടയില്‍ വഴിയാത്രക്കാരായ ചിലരും വന്ന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും യുവതി അതൊന്നും ചെവി കൊള്ളുവാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വാഹനവുമായി ഈ സ്ത്രീ സ്ഥലം കാലിയാക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് യുവതിയുടെ ഈ മോശം പെരുമാറ്റത്തെ വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വരുന്നത്. യുവതി പ്രകോപനപരമായി സംസാരിക്കുമ്പോഴും വളരെ മാന്യമായി അവരോട് ഇടപഴകുന്ന പൊലീസുകാരനെ അഭിനന്ദിക്കുന്നവരും കുറവല്ല.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here