അതിശയിപ്പിക്കുന്ന രൂപമാറ്റം

മനില :തന്റെ വിരൂപമായ മുഖത്തെ തുടര്‍ന്ന് ഏവരുടെയും കളിയാക്കലുകള്‍ നേരിട്ട ഒരു പെണ്‍കുട്ടി ശസ്ത്രക്രിയയിലൂടെ നേടിയെടുത്ത രൂപമാറ്റം കണ്ട്  പകച്ച് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.ഫിലിപ്പന്‍സ് സ്വദേശിനിയായ കൗക്ക് എന്ന 22 വയസ്സുകാരിയാണ് അതിശയകരമായ രൂപ മാറ്റത്തിലൂടെ ഏവരേയും അമ്പരപ്പിച്ചിരിക്കുന്നത്. വളരെ കുട്ടിക്കാലം തൊട്ട് തന്നെ വൈരൂപ്യമായ മുഖത്തെ തുടര്‍ന്ന് കൗക്ക് പലരുടെയും നിരന്തരമായ കളിയാക്കലുകള്‍ക്ക് വിധേയമായിരുന്നു.

സ്‌കൂളിലും പുറത്തും വെച്ച് നിരവധി തവണ പെണ്‍കുട്ടി പരിഹാസത്തിന് വിധേയയായി. ബിരുദം പൂര്‍ത്തിയായതോട് കൂടി ഇനി ഈ കളിയാക്കലുകള്‍ സഹിച്ച് മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് യുവതി തീരുമാനിക്കുകയായിരുന്നു.പ്ലാസ്റ്റിക്ക് സര്‍ജറിയിലൂടെ അതിശയിപ്പിക്കുന്ന രൂപമാറ്റമാണ് പിന്നീട് യുവതി നേടിയെടുത്തത്. എന്നാല്‍ ഇതിന് മുടക്കിയ പണവും ചില്ലറയൊന്നുമല്ല. 10 ലക്ഷം രൂപയ്ക്ക് മുകളിലാണ് കൗക്ക് ഈ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യുവാനായി ചിലവാക്കിയത്.

തന്റെ സൗന്ദര്യം കണ്ട് ആകൃഷ്ടനായ ഒരു സമ്പന്ന യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് കൗക്ക് ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here