ഈ വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്ക് ഇനി തനിച്ച് സൗദി അറേബ്യ സന്ദര്‍ശിക്കാം; പുതിയ നിയമം ഇതാണ്

സൗദി : 25 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇനിമുതല്‍ സൗദി അറേബ്യ ഒറ്റയ്ക്ക് സന്ദര്‍ശിക്കാം. 25 വയസ്സിന് മുകളിലുള്ളവര്‍ക്ക് തനിച്ച് സൗദിയിലെത്താന്‍ സന്ദര്‍ശക വിസ അനുവദിക്കും.സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജിന്റെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതായത് 25 ന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബന്ധുക്കളോ മറ്റൊരെങ്കിലുമോ ഒപ്പം ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. അവര്‍ക്ക് തനിച്ചും യാത്ര ചെയ്യാം. അതേസമയം 25 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് വിസ അനുവദിക്കണമെങ്കില്‍ ഒപ്പമാരെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തി സാക്ഷ്യപ്പെടുത്തണം. തനിച്ച് സന്ദര്‍ശനത്തിനെത്തുന്നവരുടെ വിസയ്ക്ക് 30 ദിവസത്തെ കാലാവധിയാണുണ്ടാവുക.പുതിയ നിയമം ഉടന്‍ പ്രാബല്യത്തിലാകുമെന്ന് എസ് സി ടി എച്ച് അധികൃതര്‍ വ്യക്തമാക്കുന്നു. കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സൗദി ചിത്രങ്ങളിലൂടെ …

 

LEAVE A REPLY

Please enter your comment!
Please enter your name here