പേഴ്‌സ് അടിച്ചുമാറ്റി ബൈക്കില്‍ മുങ്ങിയ കള്ളന്മാരെ ഓടിച്ചിട്ട് പിടിച്ച് കൈകാര്യം ചെയ്ത് യുവതി- വീഡിയോ വൈറലായി

റാവല്‍പിണ്ടി: റോഡിലൂടെ നടന്നു പോകുമ്പോള്‍ നമ്മളെത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ പേഴ്‌സും മൊബൈലുമൊന്നും നഷ്ടപ്പെടുന്നത് അറിയില്ല. കള്ളന്മാര്‍ അത്രയും വിദഗ്ധരായിരിക്കും. എന്നാല്‍ പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ മോഷ്ടാക്കള്‍ വിദഗ്ധരായിരുന്നെങ്കിലും പിടിക്കപ്പെടുമെന്ന് വിചാരിച്ചു കാണില്ല.ബൈക്കിലെത്തി പേഴ്‌സ് കവരാന്‍ ശ്രമിച്ച മോഷ്ടാക്കളെ ഓടിച്ചിട്ട് പിടിച്ച പാക് യുവതിയാണ് ഇവിടെ താരം. റോഡിന് സമീപത്തു കൂടി നടന്നുവരികയായിരുന്ന യുവതിയുടെ സമീപമെത്തിയ മോഷ്ടാക്കള്‍ ബാഗ് വലിച്ചെടുത്തു. എന്നാല്‍ ഇവരുടെ ബാലന്‍സ് തെറ്റി ബൈക്ക് മറിഞ്ഞു. ഈ സമയം യുവതി മോഷ്ടാക്കളുടെ അടുത്ത് ഓടിയെത്തി.രണ്ടുപേരേയും പിടികൂടി നല്ല അടിയും തൊഴിയും കൊടുത്തു. ഇതിനിടയില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. രണ്ടാമത്തേയാള്‍ യുവതിയുടെ കൈയില്‍ നിന്നും ആവശ്യത്തിന് വാങ്ങിയതിന് ശേഷം രക്ഷപ്പെട്ടു. എന്തായാലും മോഷ്ടാക്കള്‍ക്ക് തന്റെ കൈയുടെ ചൂട് നന്നായി അറിയിച്ചിട്ടാണ് യുവതി സ്ഥലം വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായി. യുവതിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി.

Woman catches, beats up robbers in Rawalpindi

Woman catches, beats up robbers in Rawalpindi

Daily Pakistan Globalさんの投稿 2018年1月18日(木)

LEAVE A REPLY

Please enter your comment!
Please enter your name here