റിയാദ് : സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ജൂണ്‍ 24 മുതല്‍ വാഹനങ്ങള്‍ ഓടിക്കാം. അംഗീകാരവും കാലാവധിയുമുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനമോടിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
അതായത് സൗദി അററേബ്യ അംഗീകരിച്ച അന്താരാഷ്ട്ര ലൈസന്സുകളായിരിക്കണം വാഹനം ഓടിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ പക്കല്‍ ഉണ്ടാകേണ്ടത്. ഒരു വര്‍ഷം വരെ ഈ അവസരം ഉപയോഗിക്കാം.
അതേസമയം രാജ്യത്തുള്ള വനിതകള്‍ക്ക് സ്വദേശത്തേതിന് പകരം സൗദി ലൈസന്‍സ് എടുക്കാനുള്ള നടപടികള്‍ ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുണ്ട്.
ഡ്രൈവിംഗ് അറിയാമെന്ന് ഉറപ്പുവരുത്തിയും സ്വദേശത്തെ ലൈസന്‍സ് അംഗീകാരമുള്ളതാണെന്ന് വിലയിരുത്തിയുമേ സൗദി പുതിയ ലൈസന്‍സ് അനുവദിക്കുകയുള്ളൂ.