പൊലീസുകാരനെ ചെരുപ്പ് കൊണ്ടടിച്ച് യുവതി

ഡല്‍ഹി: തന്നെ അപമാനിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ ഒരു യുവതി ചെരുപ്പുകൊണ്ടടിയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മദ്യപിച്ചെത്തിയ പൊലീസുകാരനാണ് യുവതിയോട് അപമര്യാദയോടെ പെരുമാറാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ സെക്ടര്‍ 4 ല്‍ ഫെബ്രുവരി 2നാണ് സംഭവം.

ഹെഡ് കോണ്‍സ്റ്റബിള്‍ യോഗേഷ് കുമാറാണ് ഇതെന്ന് പിന്നീട് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. റോഡില്‍ ഇരിക്കുന്ന പൊലീസുകാരനും ഇയാള്‍ക്ക് ചുറ്റും കൂടി നില്‍ക്കുന്ന ഒരു കൂട്ടം ആളുകളേയും വീഡിയോയില്‍ കാണാം.

ഇയാള്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് അവര്‍ ആരോപിക്കുന്നുണ്ട്. പൊലീസുകാരന്‍ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മദ്യപിച്ചതിനാല്‍ അയാള്‍ക്ക് വാക്കുകള്‍ വ്യക്തമാക്കാന്‍ കഴിയുന്നില്ല.

പൊലീസുകാരനോട് ഇനി സ്ത്രീകളെ ഉപദ്രവിക്കില്ലെന്ന് സത്യം ചെയ്യാന്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here