റംസാനില്‍ പ്രവൃത്തി സമയം 6 മണിക്കൂര്‍

റിയാദ് : സൗദിയിലെ സ്വകാര്യ മേഖലയില്‍ റംസാനില്‍ പ്രവൃത്തി സമയം ആറ് മണിക്കൂറായിരിക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി സൗദി തൊഴില്‍ മന്ത്രാലയമാണ് സമയക്രമീകരണം ഏര്‍പ്പെടുത്തിയത്.

തൊഴിലാളികളെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് മണിക്കൂറാണ് പ്രവൃത്തി സമയം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് ജോലി സമയം.

ഇവ ലംഘിക്കുന്നവര്‍ക്കുനേരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ നേരം ജോലിലെടുക്കാന്‍ ഉടമ നിര്‍ബന്ധിച്ചാല്‍ തൊഴിലാളികള്‍ക്ക് ലേബര്‍ ഓഫീസുകളില്‍ പരാതി നല്‍കാം.

അടുത്തമാസം 7 മുതലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഈദുല്‍ ഫിത്തര്‍ അവധി ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here