ലോകത്തില്‍ ആദ്യമായി കുരങ്ങുകളെ കൃത്രിമമായി സൃഷ്ടിച്ചു ; മാനവരാശിക്ക് ഏറെ ഉപകാരപ്രദം

ചൈന :ലോകത്തില്‍ ആദ്യമായി കുരങ്ങുകളെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചു. സയന്റിഫിക് ജേര്‍ണല്‍ സെല്‍ എന്ന ശാസ്ത്ര വെബ് സൈറ്റാണ് കഴിഞ്ഞ വ്യാഴാഴ്ച ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ചൈനയിലെ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ന്യൂറോ സയന്‍സിലേയും ചൈനീസ് അക്കാഡമി ഓഫ് സയന്‍സിലേയും ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്നാണ് കുരങ്ങുകളെ സൃഷ്ടിച്ചെടുത്തത്.രണ്ട് കുരങ്ങുകളെയാണ് സൃഷ്ടിച്ചെടുത്തത്. ജോങ് ജോങ്, ഹുവാ ഹുവാ എന്നാണ് രണ്ട് കുട്ടി കുരങ്ങുകള്‍ക്കും ശാസ്ത്രജ്ഞന്‍മാര്‍ പേരു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് ഇവ ജന്മമെടുത്തതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.‘സൊമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍’ എന്ന സാങ്കേതികത ഉപയോഗിച്ചാണ് കുരങ്ങുകള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്. 20 വര്‍ഷത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇവ വികസിപിച്ചെടുത്തെന്ന് ശാസ്ത്രജ്ഞന്‍മാര്‍ വ്യക്തമാക്കി.മനുഷ്യന്റെതിന് ഏകദേശ സമാന രീതിയിലുള്ള ജീന്‍ ഘടന ആയതിനാല്‍ ഭാവിയില്‍ മാനവ രാശിയെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും എതിരായുള്ള മരുന്നുകള്‍ കണ്ട് പിടിക്കുന്നതിന് ഈ പരീക്ഷണം സഹായകരമാകുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തി. 

LEAVE A REPLY

Please enter your comment!
Please enter your name here