ജനീവ :ലോകത്തില്‍ ആദ്യമായി പറക്കും കാറുകള്‍ രംഗത്തിറക്കി ഡച്ച് കമ്പനി. സ്വിറ്റ്സര്‍ലാന്റില്‍ വെച്ച് സംഘടിക്കപ്പെട്ട ജനീവ മോട്ടോര്‍ ഷോയിലാണ് പൂര്‍ണ്ണ സജ്ജമായ പറക്കും കാറുകള്‍ പ്രദര്‍ശനത്തിന് വെച്ചത്.
ഡച്ച് കമ്പനിയായ പാല്-വി യാണ് കാറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതിന് ശേഷം 2019 ല്‍ കാറുകള്‍ വിപണിയിലെത്തുമെന്നാണ് കമ്പനിയുടെ അവകാശ വാദം.
രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് കാറിന്റെ രൂപകല്‍പ്പന. കാര്‍ബ്ബണ്‍ ഫൈബര്‍, ടൈറ്റാനിയം, അലൂമിനിയം എന്നിവ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള കാറിന്റെ ഭാരം 680 കിലോയാണ്.
ടേക്ക് ഓഫ് ചെയ്യാനായി 165 മീറ്റര്‍ ദൂരം നിരത്തില്‍ കൂടി സഞ്ചരിക്കണം, ലാന്‍ഡ് ചെയ്യാന്‍ 100 മീറ്റര്‍ ദൂരമുള്ള റോഡും ആവശ്യമാണ്. ഭൂമിയില്‍ നിന്നും 350 മൈല്‍ ഉയരത്തില്‍ ഇവയ്ക്ക് സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഒരു മണിക്കൂറില്‍ 100 മൈലാണ് ഇതിന്റെ വേഗത. അംഗീകൃത പൈലറ്റ് ലൈസന്‍സ് ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ഇത് ഓടിക്കുവാനുള്ള അനുവാദമുള്ളു.
കഴിഞ്ഞ ആറു വര്‍ഷമായി പാല്-വി കമ്പനി ഇതിന്റെ പണിപ്പുരയിലായിരുന്നു. 90 പറക്കും കാറുകളാണ് ഒന്നാം എഡിഷനില്‍ പുറത്തിറക്കിയിരിക്കുന്നത്.
അത് കൊണ്ട് തന്നെ ലിബര്‍ട്ടി സ്പോട്ട് എഡിഷന് എന്ന ഓഫര്‍ നല്കി പരമാവധി വില കുറച്ച് 299,000 യൂറോവിന് ഈ കാറുകള്‍ ലഭ്യമാകും .അതായത് 2,39,71,472.85 ഇന്ത്യന്‍ രൂപ. തങ്ങളുടെ വൈബ് സൈറ്റ് വഴി വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു.