വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി അജ്ഞാത വസ്തു

ബ്രസല്‍സ് :അറ്റകുറ്റപണികള്‍ക്കായി വിമാനത്താവളത്തില്‍ ഉല്‍ഖനനം നടത്തുന്നതിനിടെ കണ്ടെത്തിയ വസ്തു കണ്ട് അധികൃതര്‍ അമ്പരന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ച ഷെല്ല് ബോംബായിരുന്നു മണ്ണിനുള്ളില്‍ പൊട്ടാതെ കിടന്നിരുന്നത്.

ബെല്‍ജിയമിലെ ബ്രസല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ടെര്‍മിനല്‍ ബില്‍ഡിംഗിലെ ചരക്കു കയറ്റുന്ന തറയുടെ അടുത്തായി അറ്റകുറ്റപണികള്‍ക്കായി മണ്ണ് ഖനനം ചെയ്തപ്പോഴാണ് ബോംബ് കണ്ടെത്തിയത്.

സംശയം തോന്നിയ അധികൃതര്‍ ഉടന്‍ തന്നെ പണികള്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് ബോംബ് സ്‌ക്വോഡ് വിഭാഗമായ ഡോവോ സ്ഥലത്തെത്തിയാണ് ഷെല്ല് നിര്‍വീര്യമാക്കിയത്. നിരവധി ബോംബുകളാണ് ഒന്നും,രണ്ടും ലോക മഹായുദ്ധ കാലത്ത് ബെല്‍ജിയത്തില്‍ വര്‍ഷിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഡോവോ സംഘത്തിന് ഇത്തരം സംഭവങ്ങള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇതാദ്യമായാണ് ബെല്‍ജിയത്തിലെ ഒരു വിമാനത്താവളത്തിനുള്ളില്‍ ബോംബ് ഷെല്ലുകള്‍ കണ്ടെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here