രാജവെമ്പാല-പെരുമ്പാമ്പ് പോരാട്ടം

ബംഗളൂരു : കൂറ്റന്‍ രാജവെമ്പാലയും കരുത്തുറ്റ പെരുമ്പാമ്പും ഏറ്റുമുട്ടിയതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്. കൊടും വിഷം കുത്തിയിറക്കാനാകുമെന്നതാണ് രാജവെമ്പാലയുടെ പ്രത്യേകത.

അതേസമയം അത്രമേല്‍ വിഷം പെരുമ്പാമ്പിലില്ല. എന്നാല്‍ വരിഞ്ഞുമുറുക്കി ഇരയെ കൊലപ്പെടുത്താനാകും. വലുപ്പമേറിയ രാജവെമ്പാലയും പെരുമ്പാമ്പും ഏറ്റുമുട്ടിയതാണ് ചിത്രം. വിഷത്തില്‍ മുന്‍പില്‍ രാജവെമ്പാലയാണെങ്കിലും കരുത്തില്‍ മികച്ചത് താനാണെന്ന് പെരുമ്പാമ്പ് സാക്ഷ്യപ്പെടുത്തുകയായിരുന്നു.

രാജവെമ്പാലയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി. പക്ഷേ പെരുമ്പാമ്പിന്റെ കഴുത്തിന് രാജവെമ്പാലയുടെ കടിയേറ്റു. എങ്കിലും രാജവെമ്പാലയെ വിടാന്‍ പെരുമ്പാമ്പ് ഒരുക്കമായിരുന്നില്ല. അതിനെ വരിഞ്ഞുമുറുക്കുക തന്നെ ചെയ്തു. ഒടുവില്‍ വിഷമേറ്റ് പെരുമ്പാമ്പും വരിഞ്ഞുമുറുക്കലില്‍ രാജവമ്പാലയും ചത്തു.

LEAVE A REPLY

Please enter your comment!
Please enter your name here