ആര്‍ത്തവനാളിലെ സെക്‌സിന് സിഗ്ഗി കപ്പ്

ബംഗളൂരു : ആയാസരഹിതമായ ആര്‍ത്തവദിനങ്ങള്‍ എന്ന കാഴ്ചപ്പാടില്‍ നിന്നാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ അവതരിപ്പിക്കപ്പെട്ടത്. ആര്‍ത്തവരക്തം ഒരു കപ്പിനുള്ളിലേക്ക് ശേഖരിക്കപ്പെടുകയാണ് ചെയ്യുന്നത്. ലോകമെങ്ങും മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് പ്രചാരമേറി വരുന്നു.

വളയ്ക്കാന്‍ കഴിയുന്ന കപ്പ് രൂപത്തിലുള്ളതാണ് ഈ ഉപകരണം. സിലിക്കോണ്‍, ലാറ്റകക്‌സ് എന്നിവ കൊണ്ടാണ് ഇവ നിര്‍മ്മിക്കുന്നത്. ആര്‍ത്തവത്തിന് തൊട്ടുമുന്‍പ് കപ്പ് ശരിയായ രീതിയില്‍ മടക്കി യോനിക്ക് ഉള്ളിലേക്ക് വെയ്ക്കുകയാണ് വേണ്ടത്. ശരിയായ രീതിയില്‍ വെച്ചുകഴിഞ്ഞാല്‍ ഇത് ഉള്ളിലിരിക്കുന്നത് അറിയുകപോലുമില്ല.

ഇതില്‍ ആര്‍ത്തവരക്തം ശേഖരിക്കപ്പെടും. ഇവ വീണ്ടും ഉപയോഗിക്കാമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മെന്‍സ്ട്രല്‍ കപ്പുകളില്‍ വിപ്ലവകരമായ മറ്റൊരു ചുവടുവെപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബ്രാന്റായ ഇന്റിമിന. സിഗ്ഗി കപ്പുകളാണ് ഇന്റിമിന വിപണിയിലെത്തിച്ചിരിക്കുന്നത്.

ആര്‍ത്തവകാലത്ത് ലൈംഗികബന്ധം സാധ്യമാക്കുന്ന ആദ്യ മെന്‍സ്ട്രല്‍ കപ്പെന്ന അവകാശവാദവുമായാണ് ഇന്റിമിന സിഗ്ഗിയെ അവതരിപ്പിച്ചിരിക്കുന്നത്. സിഗ്ഗി കപ്പ് യോനിക്കുള്ളില്‍ വെച്ച ശേഷം ഇന്റര്‍കോഴ്‌സ് നടത്താമെന്ന് കമ്പനി അവകാശപ്പെടുന്നു. കാലിഫോര്‍ണിയന്‍ കമ്പനിയായ ഫ്‌ളക്‌സാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍.

സാധാരണ മെന്‍സ്ട്രല്‍ കപ്പുകളില്‍ നിന്ന് വിഭിന്നമാണ് സിഗ്ഗി കപ്പുകള്‍. പരന്ന വാവട്ടമുള്ളതാണ് ഇവ. സോപ്പുകൊണ്ട് വൃത്തിയായി കഴുകിയശേഷം ഇവ മടക്കി വജൈനല്‍ കനാലിന്റെ അറ്റത്തേക്ക് നീക്കിവെയ്ക്കുകയാണ് വേണ്ടത്. കപ്പ് ഇറങ്ങിനില്‍ക്കുന്ന അവസ്ഥയില്‍ ഒരറ്റം ഉയര്‍ത്തിവെയ്ക്കാന്‍ ശ്രദ്ധിക്കണം.

അവിടെ കപ്പ് തുറന്നുനില്‍ക്കുകയും ആര്‍ത്തവരക്തം ശേഖരിക്കപ്പെടുകയും ചെയ്യും.ഈ സമയം വജൈനല്‍ കനാല്‍ സ്വതന്ത്രമായിരിക്കുന്നതിനാല്‍ ലൈംഗിക ബന്ധം സാധ്യമാക്കാമെന്നാണ് ഇന്റിമിനയുടെ അവകാശവാദം. വിപ്ലവകരമായ പരീക്ഷണമാണിതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here