ലോകത്തിലെ ആദ്യത്തെ വിറ്റാമിന്‍ ഡി വെള്ളം ദുബായില്‍ പുറത്തിറങ്ങി ; ഈ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാം

അബുദാബി :ലോകത്തിലെ ആദ്യത്തെ വിറ്റാമിന്‍ ഡി വെള്ളം ദുബായില്‍ പുറത്തിറങ്ങി. അബുദാബിയില്‍ വെച്ചു നടക്കുന്ന അന്താരാഷട്ര ജല സമ്മേളനത്തില്‍ വെച്ചാണ് വിറ്റാമിന്‍ ഡി വെള്ളം പുറത്തിറക്കിയത്. ഊര്‍ജ്ജ വകുപ്പ് മന്ത്രി സുഹൈല്‍ മൊഹമ്മദ് ഫറജ് അല്‍ മസ്‌റോയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.ദുബായില്‍ ജീവിക്കുന്ന 78 ശതമാനം ജനങ്ങളിലും വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത ഉള്ളതായി നേരത്തേ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. അഗാത്തിയ ഗ്രൂപ്പാണ് അല്‍ ഐന്‍ പ്ലസ് എന്ന ബ്രാന്‍ഡില്‍ വിറ്റാമിന്‍ ഡി വെള്ളം പുറത്തിറക്കുന്നത്. 500 മിലി കുപ്പിക്ക് 2 ദര്‍ഹമാണ് വില.വിറ്റാമിന്‍ ഡി വെള്ളം മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കുന്നു. അസ്ഥി ക്ഷയം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, വിവിധ തരം ക്യാന്‍സറുകള്‍, മള്‍ട്ടിപ്പള്‍ സ്ലിറോസിസ്, കൂടാതെ ക്ഷയം കണക്കെയുള്ള സാംക്രമിക രോഗങ്ങള്‍ എന്നിവ ചെറുക്കാന്‍ വിറ്റാമിന്‍ ഡി വെള്ളം വളരെ ഉപയോഗപ്രദമാണെന്നാണ് കമ്പനി ഉടമകളുടെ അവകാശ വാദം. കൂടാതെ ചര്‍മ്മ സംബന്ധമായ എല്ലാം അസുഖങ്ങള്‍ക്കും ഈ വെള്ളം ഫലപ്രദമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here