ലോകത്തിലെ എറ്റവും വലിയ ബ്രെയിന്‍ ട്യൂമര്‍

മുംബൈ :ലോകത്തെ ഏറ്റവും വലിയ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഇന്ത്യയില്‍ നടന്നു. മുംബൈയിലെ നായര്‍ ആശുപത്രിയില്‍ വെച്ച് ഡോ ത്രിമൂര്‍ത്തി നദ്കര്‍നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു യുവാവിന്റെ തലയില്‍ നിന്നും 1.8 കിലോ ഭാരം വരുന്ന മുഴ നീക്കം ചെയ്തത്.

31 വയസ്സുകാരനായ സാന്ത്യാല്‍ പാല്‍ എന്ന യുവാവിന്റെ മസ്തിഷ്‌കത്തില്‍ നിന്നാണ് ഡോക്ടര്‍മാര്‍ വിജയകരമായി ഈ മുഴ നീക്കം ചെയ്തത്. ഫെബ്രുവരി 14 ാം തീയ്യതി നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങള്‍ അടുത്തിടെയാണ് ഡോക്ടര്‍മാര്‍ പുറത്ത് വിടുന്നത്.ഇപ്പോഴും രോഗി പൂര്‍ണ്ണമായും അപകട നില തരണം ചെയ്തതായി ഉറപ്പാക്കാനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

മുഴ അനിയന്ത്രിതമായി വികസിച്ചതിനെ തുടര്‍ന്ന് സാന്ത്യാലിന്റെ രണ്ട് കണ്ണുകളുടെയും കാഴ്ച്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. അധികം വൈകാതെ തന്നെ കാഴ്ച ശക്തി തിരികെ ലഭ്യമാക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

11 യൂണിറ്റ് രക്തം ശസ്ത്രക്രിയക്കിടെ ആവശ്യമായി വന്നു. ശസ്ത്രക്രിയക്ക് ശേഷം കുറച്ച് ദിവസങ്ങളില്‍ രോഗിയെ വെന്റിലേറ്ററിലായിരുന്നു കിടത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here