ഏറ്റവും വിലപിടിപ്പുളള കാര്‍ വില്‍പ്പനയ്ക്ക്

ചൈന :ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള എസ് യു വി കാര്‍ വില്‍പ്പനയ്ക്ക്. ഒരു ചൈനീസ് കാര്‍ നിര്‍മ്മാണ കമ്പനിയാണ് ഈ എസ് യു വിയുടെ ഉപജ്ഞാതാക്കള്‍. കാള്‍മാന്‍ കിംഗ്‌സ് എന്നാണ് ഈ കാറിന് നിര്‍മ്മാതാക്കള്‍ പേര് നല്‍കിയിരിക്കുന്നത്. 1.56 മില്ല്യണ്‍ പൗണ്ടാണ് ഇതിന്റെ വില. അതായത് 14,38,16,400.00 ഇന്ത്യന്‍ രൂപ.

ഇത്തരത്തിലുള്ള പത്ത് കാറുകള്‍ മാത്രമേ കമ്പനി വിപണിയിലിറക്കിയിട്ടുള്ളു. കാര്‍ട്ടൂണ്‍ കാറുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഇവയുടെ പുറം ഭാഗം ഏറെ ആകര്‍ഷകമാണ്. കാര്‍ബണ്‍ ഫൈബര്‍, സ്റ്റീല്‍ എന്നിവ കൊണ്ടാണ് ഇവയുടെ പുറം ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.

ഗാംഭീര്യമാര്‍ന്ന ഇരിപ്പിടങ്ങള്‍. ഫ്‌ളാറ്റ് സ്‌ക്രീന്‍ ടി വി, എയര്‍ പ്യൂരിഫയര്‍, നിയോണ്‍ ലൈറ്റ്‌സ്, ഫ്രിഡ്ജ്, ഗെയിംസ് കണ്‍സോള്‍ എന്നിവയാണ് കാറിനകത്ത് യാത്രക്കാരനെ കാത്തിരിക്കുന്ന പ്രധാന വിസ്മയങ്ങള്‍. ഒരു സ്മാര്‍ട്ട് ഫോണ് ആപ്പ് വഴി നിയന്ത്രിക്കാന്‍ തക്ക രീതിയിലാണ് കാറിനകത്തെ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മണിക്കൂറില്‍ 140 കിലോ മീറ്ററാണ് ഇതിന്റെ വേഗത. 4.5 ടണ്‍ ഭാരമുള്ള ഇവയ്ക്ക് ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് പുറം ഭാഗത്ത് ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളും ഒരുക്കി നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here