ഗിന്നസ് റെക്കോര്‍ഡ് ചോക്കളേറ്റ്

പോര്‍ച്യുഗല്‍ :ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചോക്കളേറ്റ് പ്രദര്‍ശനത്തിന് വെച്ചു. പോര്‍ച്യുഗലിലെ ഒബിഡോസില്‍ വെള്ളിയാഴ്ചയാണ് ചോക്കളേറ്റ് പ്രദര്‍ശനത്തിന് വെച്ചത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചോക്കളേറ്റ് എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് 2017 ലാണ് ഇവ സ്വന്തമാക്കുന്നത്.

സ്വര്‍ണ്ണ നിറത്തില്‍ പൊതിഞ്ഞ പൊതിയിലാണ് ചോക്കളേറ്റ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. വജ്രത്തിന്റെ ആകൃതിയിലാണ് ചോക്കളേറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
7,728 യൂറോയോണ് ഇതിന്റ വില. അതായത് 6,18,390.49 ഇന്ത്യന്‍ രൂപ.

ഈ ചോക്കളേറ്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്നതിനും പിന്നിലും കാരണങ്ങളുണ്ട്. കുങ്കുമ നാരുകള്‍, അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരു തരം വെള്ള കൂണ്‍, മഡഗാസ്‌കര്‍ ദ്വീപില്‍ നിന്നും കൊണ്ടു വരുന്ന വാനില, നേര്‍ത്ത സ്വര്‍ണ്ണ ചീളുകള്‍ എന്നിവ ചേര്‍ത്താണ് ഈ ചോക്കളേറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

കൂടാതെ കീരീടാകൃതിയിലുള്ള ഇതിന്റെ പെട്ടിയില്‍ അയ്യായ്യിരത്തോളം വില പിടിപ്പുള്ള രത്‌നങ്ങളും പതിപ്പിച്ചിട്ടുണ്ട്. ഡാനിയല്‍ ഗോമസ് എന്ന പോര്‍ച്യുഗീസ് യുവാവാണ് ഈ ചോക്കളേറ്റിന്റെ നിര്‍മ്മാണത്തിന് പിറകില്‍.

LEAVE A REPLY

Please enter your comment!
Please enter your name here