അപകടങ്ങളുണ്ടാക്കി കടന്നുകളഞ്ഞു

ബീജിങ് : നമ്മള്‍ എത്ര മികച്ച ഡ്രൈവറാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. റോഡിലുള്ള മോശം ഡ്രൈവര്‍മാരുടെ പ്രവൃത്തികള്‍ നമ്മെ അപകടത്തില്‍ ചാടിച്ചേക്കാം. ശേഷം താനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ അവര്‍ കടന്നുകളയുകയും ചെയ്യും.

അത്തരത്തിലുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചൈനയിലെ തിരക്കേറിയ ദേശീയ പാതയിലാണ് സംഭവം. വെളുത്ത കാറിന് വലതുവശത്തെ റോഡിലേക്കാണ് പ്രവേശിക്കേണ്ടത്.

എന്നാല്‍ അബദ്ധവശാല്‍ ഇടതുവശത്തുകൂടി മുന്നേറി. വഴിമാറിയെന്ന് തിരിച്ചറിഞ്ഞയുടന്‍ ഇയാള്‍ ബ്രേക്കിട്ടു. സ്പീഡ് ട്രാക്കിന്റെ നടുവിലാണ് കാര്‍ നിര്‍ത്തിയത്. ഇതേസമയം ഒരു ട്രക്കും ബസും പിന്നിലൂടെ കുതിച്ചുവരുന്നുണ്ടായിരുന്നു.

ബ്രേക്കിട്ടാല്‍ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ട്രക്ക് ഡ്രൈവര്‍ അപകടമൊഴിവാക്കാന്‍ കാറിനെ വെട്ടിച്ചു. എന്നാല്‍ ശ്രമം പാളി ട്രക്ക് മറിഞ്ഞു. എന്നാല്‍ ബസ് മറുവശത്തുകൂടെ അപകടമേതുമില്ലാതെ കടന്നുപോയി.

എന്നാല്‍ മറിഞ്ഞ ട്രക്കിനെയോ അതിന്റെ ഡ്രൈവറെയോ ശ്രദ്ധിക്കാതെ കാറുകാരന്‍ വലത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞു. എന്നാല്‍ ഈ സമയം പിന്നിലൂടെ മറ്റൊരു ട്രക്ക് കുതിച്ചെത്തുന്നുണ്ടായിരുന്നു.

കാറിന്റെ നീക്കങ്ങള്‍ കണ്ട് പൊടുന്നനെ ബ്രേക്കിട്ടതോടെ ട്രക്ക് നിയന്ത്രണം വിട്ടു. പക്ഷേ എങ്ങനെയൊക്കെയോ ഡ്രൈവര്‍ വാഹനം നിര്‍ത്തി. എന്നാല്‍ കാറുകാരന്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ കൂളായി തന്റെ വഴിയില്‍ പ്രവേശിച്ച് കുതിച്ചു.

എന്നാല്‍ സിസിടിവിയില്‍ സംഭവങ്ങള്‍ കൃത്യമായി പതിഞ്ഞിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

"Whoops! Missed my exit…"

"Whoops! Missed my exit…"

Shanghaiistさんの投稿 2018年4月9日(月)

LEAVE A REPLY

Please enter your comment!
Please enter your name here