എല്‍ഇ 261550 നമ്പര്‍ നിങ്ങളുടെ പോക്കറ്റിലാണോ? എങ്കില്‍ ഒറ്റദിനം കൊണ്ട് ആറുകോടിയുടെ അധിപനാകാം

തിരുവനന്തപുരം : ക്രിസ്മസ് പുതുവത്സര ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് എല്‍ഇ 261550. ആറ് കോടി രൂപയാണ് ഒന്നാം സമ്മാനം. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ 16 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ 16 പേര്‍ക്കുമാണ്.ചടങ്ങില്‍ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനവും കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. വിഎസ് ശിവകുമാര്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here