‘പത്മാവതി’നിടെ 19 കാരിയെ പീഡിപ്പിച്ചു

ഹൈദരാബാദ് : പത്മാവത് പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ 19 കാരിയെ യുവാവ് ബലാത്സംഗം ചെയ്തു. സെക്കന്തരാബാദിലെ പ്രശാന്ത് തിയേറ്ററില്‍ തിങ്കളാഴ്ചയായിരുന്നു നടുക്കുന്ന സംഭവം.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 19 കാരിയെയാണ് യുവാവ് സിനിമയ്ക്കിടെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ 23 കാരനായ ഭിക്ഷാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററായി ജോലി നോക്കുന്ന ഇയാളെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുന്‍പാണ് ഇയാളെ പെണ്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്.

തിങ്കളാഴ്ച ഇവര്‍ നേരില്‍ കാണാന്‍ നിശ്ചയിച്ച് എത്തിയതായിരുന്നു. ഭിക്ഷാപതി തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഹൈദരാബാദിലെത്തിയ സമയമാണ് ഇതിനായി തെരഞ്ഞെടുത്തത്.

ആദ്യം ഇവര്‍ ഇന്ദിര പാര്‍ക്ക് സന്ദര്‍ശിച്ചു. തുടര്‍ന്ന് ഉച്ചയോടെയാണ് പ്രശാന്ത് തിയേറ്ററിലെത്തിയത്. പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടായിരുന്നു യുവാവ് എത്തിയത്.

ഇതിനായി അടുത്തൊന്നും ആളുകളില്ലാത്ത സീറ്റാണ് യുവാവ് സിനിമ കാണാന്‍ തെരഞ്ഞെടുത്തത്. കൂടാതെ തിയേറ്ററില്‍ ആളുകള്‍ കുറവാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

ചിത്രമാരംഭിച്ചതും ഇയാള്‍ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയുടെ പരാതിയില്‍ ബലാത്സംഗക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 20 ദിവസം മുന്‍പും ഭിക്ഷാപതിയും പെണ്‍കുട്ടിയും കണ്ടുമുട്ടിയിരുന്നു.

സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അന്ന് കണ്ടത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുമായി ജഗത്ഗിരിഗുട്ടയിലെ തന്റെ സഹോദരിയുടെ വീട്ടില്‍ പോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here