സൗദി ആക്രമണത്തില്‍ കൊട്ടാരം തകര്‍ന്നു

റിയാദ് : സൗദി വ്യോമാക്രമണത്തില്‍ യെമനില്‍ പ്രസിഡന്റിന്റെ കൊട്ടാരം തകര്‍ന്നു.6 പേര്‍ കൊല്ലപ്പെട്ടു.30 പേര്‍ക്ക് പരിക്കുണ്ട്. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനയിലുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച സൗദി യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഹൂതി നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റിന്റെ ഓഫീസില്‍ രണ്ട് തവണ സ്‌ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് ഏറെ അകലെയല്ലാതെയാണ് പ്രസ്തുത കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഹൂതി വിമതര്‍ ഭരണം നിയന്ത്രിക്കുന്നത് ഇവിടം കേന്ദ്രീകരിച്ചാണ്. ആക്രമണത്തിന് ഇരയായവരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.

സൗദി ലക്ഷ്യമാക്കി ഹൂതി തൊടുത്ത ബാലിസ്റ്റിക് മിസൈലുകള്‍ സൗദി ആകാശത്തുവെച്ചുതന്നെ തകര്‍ത്തു. തുടര്‍ന്ന് യെമന് നേര്‍ക്ക് പ്രത്യാക്രമണം നടത്തിയാണ് ഹൂതി കേന്ദ്രമായ കൊട്ടാരം തകര്‍ത്തത്. യെമനില്‍ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്.

യെമനില്‍ ഇതുവരെ പതിനായിരിത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1600 സ്‌കൂളുകള്‍ തകര്‍പ്പെട്ടവയില്‍പ്പെടും. സാധാരണക്കാരെ പരിചയാക്കിയാണ് ഹൂതി വിമതരുടെ പോരാട്ടമെന്ന് സൗദി അരോപിക്കുന്നു.

എന്നാല്‍ നിഷ്‌കളങ്കര്‍ക്കുനേരെയാണ് സൗദി ആക്രമണമെന്ന് ഹൂതി വിമതരും ആക്ഷേപിക്കുന്നു. 2015 ല്‍ ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂതികള്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയതോടെയാണ് സൗദി സഖ്യസേന യെമനില്‍ ഇടപെടല്‍ തുടങ്ങിയതും ഇരുവിഭാഗവും ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here