കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കൊല്ലം : ഓച്ചിറ ചങ്ങന്‍കുളങ്ങരയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന കുഞ്ഞ് വെന്റിലേറ്ററിലാണ്.

ശാസ്താംകോട്ട പള്ളിശ്ശേരി പുതുവീട്ടില്‍ മുബീനയാണ് മരിച്ചത്. ഷമീറിന്റെ ഭാര്യയാണ് 25 കാരിയായ മുബീന. ഇന്ന് രാവിലെയായിരുന്നു ദാരുണമായ സംഭവം.

ബന്ധുക്കളും നാട്ടുകാരും സംഭവത്തില്‍ പ്രതിഷേധിച്ചതോടെ ആശുപത്രി വളപ്പില്‍ സംഘര്‍ഷമുണ്ടായി. മുബീനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here