മലയാളി ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു

ദുബായ് : മലയാളി എഞ്ചിനീയര്‍ ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട സ്വദേശി ടിലു മാമ്മന്‍ തോമസ് ആണ് മരിച്ചത്. 33 വയസായിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഫ്രഞ്ച് കമ്പനിയില്‍ എഞ്ചിനീയറായിരുന്നു ടിലു. ഇദ്ദേഹവും കുടുംബവും അമേരിക്കയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

ടിലുവിന്റെ ഭാര്യ ഫെബിയുടെ കുടുംബം അമേരിക്കയിലാണ്. വീസ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ട് സ്വീകരിക്കാനായി പോസ്റ്റ് ഓഫീസിലെത്തിയതായിരുന്നു ടിലുവും ഭാര്യയും. ഇവിടെ വെച്ച് രാവിലെ 11.30 ഓടെ പൊടുന്നനെ കുഴഞ്ഞുവീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നാലുവയസ്സുകാരി ഇസബെല്ലയും ഒന്നര വയസ്സുകാരന്‍ ഗബ്രിയേലുമാണ് മക്കള്‍. വയറിന് സുഖമില്ലാത്തതിനാല്‍ തിങ്കളാഴ്ച ഇദ്ദേഹം ഓഫീസില്‍ പോയിരുന്നില്ല. പുറത്തുനിന്ന് ഭക്ഷണം കഴിച്ചതില്‍പ്പിന്നെയായിരുന്നു അസ്വാസ്ഥ്യം.

ഇതല്ലാതെ ടിലുവിന് യാതൊരുവിധ ശാരീരിക പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഹോര്‍ അല്‍ ആന്‍സ് പോസ്റ്റ് ഓഫീസില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് കൈപ്പറ്റാന്‍ ഇവര്‍ ഇവിടെയെത്തിയത്. പത്തനംതിട്ടയില്‍ വെള്ളിയാഴ്ച സംസ്‌കാരം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here