മീനിന്റെ പുറകേ ചാടിയ യുവാവിന് ദാരുണാന്ത്യം

തിരുവല്ല: ചൂണ്ടയില്‍ കൊത്തിയ മീനിനെ പിടിക്കാന്‍ നദിയില്‍ ചാടിയ യുവാവ് മരിച്ചു. പതിമൂന്ന് കിലോ ഭാരം വരുന്ന കട്‌ല മീനിനെ പിടിക്കാന്‍ നദിയിലേക്ക് ചാടിയ പ്രജീഷിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനി സ്വദേശിയാണ് പ്രജീഷ്. നീരേറ്റുപുറം പമ്പ ബോട്ട് റെയ്‌സ് സ്റ്റേഡിയത്തിന് സമീപം വരമ്പിനകത്തുമാലി തുരുത്തേല്‍ കടവിലായിരുന്നു സംഭവം.

മീനിനൊപ്പം എതിര്‍ക്കരയിലേക്കു പ്രജീഷ് നീന്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ പകുതി എത്തിയപ്പോള്‍ ക്ഷീണിതനായ പ്രജീഷ് വെള്ളത്തിലേക്ക് താഴുകയായിരുന്നു.

അഗ്‌നിശമനസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല ശേഷം നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആണ് പ്രജീഷിനെ കണ്ടെത്തിയത്. പ്രജീഷിനെ തിരയുന്നതിനിടയില്‍ ചൂണ്ടയില്‍ കുരുങ്ങിയ മീനിനെയാണ് ആദ്യം കിട്ടിയത്.

13 കിലോ ഭാരം വരുന്ന കട്‌ല മീനാണ് ചൂണ്ടയില്‍ കുരുങ്ങിയത്. ദുബായില്‍ ജോലിയുള്ള പ്രജീഷ് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here