ഒരു ചുംബനത്തിലൂടെ തിരികെ ജീവിതത്തിലേക്ക്‌

ഗ്വാങ്‌ഡോങ് :കയ്യില്‍ കത്തിയുമായി പ്രദേശത്ത് ഭീതി പരത്തി ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ ഒരു പെണ്‍കുട്ടി പിന്തിരിപ്പിച്ചത് ചുംബനം നല്‍കി. ചൈനയില ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷെന്‍സന്‍ പാലത്തിന് മുകളില്‍ വെച്ചായിരുന്ന യുവാവ് കയ്യില്‍ കത്തിയുമായി ആത്മഹത്യക്ക് ശ്രമിച്ചത്.

നൂറിലധികം പേര്‍ യുവാവിന്റെ ഈ ആത്മഹത്യ ശ്രമത്തിന് കാഴ്ച്ചക്കാരായി ആ സമയം പാലത്തിന് അരികിലുണ്ടായിരുന്നു. ഇയാളുടെ കയ്യില്‍ കത്തിയുള്ളതിനാല്‍ ആരും തന്നെ യുവാവിന്റെ അടുത്തേക്ക് പോകുവാനും ധൈര്യപ്പെട്ടില്ല. ഈ സമയം 19 വയസ്സുകാരിയായ ലിയു വെന്‍ഷ്യവെന്ന പെണ്‍കുട്ടിയുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്.

ലിയൂവും പണ്ട് ഇത്തരത്തില്‍ ആത്മഹത്യ മനോഭാവമുള്ള കുട്ടിയായിരുന്നു. അതുകൊണ്ട് തന്നെ സാഹചര്യം നല്ലവണ്ണം മനസ്സിലാക്കിയ ലിയൂ സ്ഥലത്തെത്തിയ പൊലീസിനോട് താന്‍ യുവാവിന്റെ കാമുകിയാണെന്ന് കള്ളം പറഞ്ഞു. തുടര്‍ന്ന് ധൈര്യപ്പൂര്‍വം യുവാവിനടുത്തേക്ക് പോയി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അമ്മ മരിച്ചതിന് ശേഷം പിതാവ് രണ്ടാമതും വിവാഹം കഴിച്ചു. തുടര്‍ന്ന് രണ്ടാനമ്മയില്‍ യുവാവിന് ചെറുപ്പത്തില്‍ തന്നെ ഒരു പാട് ക്രൂരതകള്‍ അനുഭവിക്കേണ്ടി വന്നു.

അവസാനം പിതാവിന്റെ പണവും കൈക്കലാക്കി രണ്ടാനമ്മ സ്ഥലം വിട്ടു. ഇതാണ് യുവാവിനെ അത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. കഥ കേട്ട് ലിയൂ തന്റെ ആത്മഹത്യ ചെയ്യാനുള്ള ഉദ്ദേശ്ശത്തോടെ പല തവണയായി കൈ ഞരമ്പ് മുറിച്ചതിന്റെ പാടുകള്‍ കാണിച്ച് കൊടുത്തു.

ഏറെ നേരം യുവാവിനെ ഉപദേശിച്ചു. ശേഷം ഇദ്ദേഹത്തെ ആലിംഗനം ചെയ്തു, ഇരുവരും ചുംബിക്കാന്‍ ആരംഭിച്ചു. ഈ സമയം കൊണ്ട് പൊലീസ് സംഘം യുവാവിനടുത്തെത്തി കത്തി ഇയാളുടെ കൈയ്യില്‍ നിന്നും വേര്‍പെടുത്തി. പിന്നെ ഇയാളെ പൂര്‍ണ്ണമായും കീഴടക്കി പാലത്തിന്റെ അകത്തേക്ക് കയറ്റി. തക്ക സമയത്ത് ആസാമാന്യ ധീരതയോടെ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്‍കൈയ്യെടുത്ത ലിയൂവിനെ പ്രശംസകള്‍ കൊണ്ട് മൂടുകയാണ് ചൈനീസ് മാധ്യമങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here