അഴിമതി ഉന്നയിച്ച വ്യക്തിക്ക് പൊലീസ് കസ്റ്റഡി

ലഖ്‌നൗ :യോഗി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത് മണിക്കൂറുകള്‍ക്ക് ശേഷം. വ്യവസായിയായ അഭിഷേക് ഗുപ്തയാണ് ഉത്തര്‍പ്രദേശിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.പി ഗോയലിനെതിരെ 25 ലക്ഷം രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചത്.

ഇദ്ദേഹം പുറത്തു വിട്ട വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ലഖ്‌നൗ പൊലീസ് അഭിഷേക് ഗുപ്തയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.

8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് പൊലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്. സംഭവത്തില്‍ വ്യവസായി അഭിഷേക് ഗുപ്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരായി ഉന്നയിച്ച ആരോപണത്തില്‍ മാപ്പ് പറഞ്ഞതായി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ കുമാര്‍ പിന്നീട് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here